Kerala
ജോലി തിരക്കുമൂലം വയലിനിസ്റ്റ് ആകുവാൻ കഴിഞ്ഞില്ല ;ദൈവത്തോട് അടുത്ത് സംവദിക്കാൻ കഴിയുന്ന കലയാണ് സംഗീതം :പാലാ സബ്ബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ മനസ് തുറന്നപ്പോൾ
പാലാ :ദൈവത്തോട് അടുത്ത് സംവദിക്കാൻ കഴിയുന്ന കലയാണ് സംഗീതം.ജോലി തിരക്കിനിടയിലും നല്ലൊരു വയലിനിസ്റ്റ് ആകണമെന്ന മോഹം എനിക്കുണ്ടായിരുന്നു .പറയുന്നത് മറ്റാരും അല്ല .പാലാ സബ്ബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ ആണ് തന്റെ സംഗീത അഭിലാഷം വെളിപ്പെടുത്തിയത്.ഷിബു മ്യൂസിക് അക്കാദമിയുടെ വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പാലാ സബ്ബ് ഇൻസ്പിറേറ്റർ ദിലീപ് കുമാർ.
ഞാൻ കോട്ടയത്ത് ജോലി നോക്കിയിരുന്നപ്പോൾ വയലിൻ ക്‌ളാസിൽ പോയിരുന്നു .നാല് ക്ലാസ് കഴിഞ്ഞപ്പോൾ എനിക്ക് ട്രാസ്ഫർ ആയി കുറവിലങ്ങാട്ടേക്ക്.അങ്ങനെ അതും മുടങ്ങി .ഇവിടെ ഷിബു വിന്റെ കൂടെ കൂടി പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ട്രാൻസ്ഫർ ആകുമോ എന്ന ഒരു സംശയവുമുണ്ട് .ഷിബുവിന്റെ ശിഷ്യനാവണമെന്നു ആഗ്രഹമുണ്ട് .ജോലി തിരക്കുകൾ മൂലം കഴിയാത്തതാണ് .
എന്റെ ഒരു ബർത്ത് ഡേയ്ക്ക് ഒരു ഡോക്ടർ ഒരു വയലിൽ സമ്മാനമായി തന്നിരുന്നു .അത് ഞാൻ ഇപ്പോഴും തുടച്ചു വൃത്തിയാക്കി വയ്ക്കുന്നുണ്ട് .പാലായെ കുറിച്ച് ഞാൻ ആദ്യം കേട്ടിരുന്നത് മനോഹരമായ സ്ഥലം എന്നായിരുന്നു .എന്നാൽ വന്നപ്പോൾ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും കേസുകൾ ഉള്ള സ്ഥലമാണെന്ന് മനസിലായി .യുവാക്കൾ കായീക രംഗത്ത് പോലും ഇന്ന് മയക്കു മരുന്നിന്റെ ഉപഭോക്താക്കളാണ് മാറുമ്പോൾ ഇത് പോലെയുള്ള സംഗീതം അവിടെയൊക്കെ സമാധാന സന്ദേശം തരുന്നുണ്ടെന്നും ദിലീപ് കുമാർ ചൂണ്ടി കാട്ടി .
ഷിബുസ് മ്യൂസിക് അക്കാദമിയുടെ അഞ്ചാം വാർഷിക ആഘോഷത്തിൽ കൗൺസിലർ ദമ്പതികളായ ഷാജു തുരുത്തൻ ;ബെറ്റി ഷാജു തുരുത്തൻ ;എന്നിവർ പ്രസംഗിച്ചു .കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ