Kerala
ചാണ്ടി ഉമ്മന്റെ തെരെഞ്ഞെടുപ്പ് കൺവൻഷൻ 21 ന്; ഉദ്ഘാടനം എ. ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി
പുതുപ്പള്ളി :യു. ഡി. എഫ് പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനി 3 പി എമ്മിന് പാമ്പാടി സെന്റ് ജോൺസ് കത്തിഡ്രൽ ഹാളിൽ നടക്കും . ഉത്ഘാടനം എ. ഐ സി സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നിർവഹിക്കും.
നോമിനേഷൻ സമർപ്പണം 21 ശനി 10.30 ന്പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടി സാറിന്റെ കബറിടത്തിലും പ്രാർത്ഥനകൾക്ക് ശേഷം കോട്ടയത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി കാൽനടയായി കോട്ടയം താലൂക്ക് ഓഫീസിൽ എത്തി ആർ. ഡി. ഒ ക്ക് 12 മണിക്ക് പത്രികാ സമർപ്പണവും നടക്കും.