Kottayam
അവനെ പേടിച്ചാരും ഈ വഴി നടപ്പീല :പേണ്ടാനം വയൽ തെരുവുനായ്ക്കളുടെ പിടിയിൽ
പാലാ :പേണ്ടാനം വയൽ:കരൂർ പഞ്ചായത്തിലെ പേണ്ടാനം വയൽ ഗ്രാമത്തിലെത്തിയാൽ തെരുവുപട്ടികൽ എപ്പോഴാ ചാടി വീഴുന്നതെന്ന് പറയാൻ പാടില്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ .കൂടുതലും ഇരു ചക്ര വാഹനക്കാർക്കാണ് അപകടമുണ്ടാകുന്നത് .കുരച്ചു കൊണ്ട് പിറകെ വരുന്ന തെരുവു പട്ടികളുടെ ആക്രമണത്തിൽ പലരും ഇരു ചക്ര വാഹനങ്ങളിൽ നിന്നും വീഴുകയാണ് പതിവ്.
കരൂർ പഞ്ചായത്തിൽ പുതിയ ഭരണ സമിതി ഭരണം തുടങ്ങിയിട്ടുണ്ട് . ഈ സമിതി ജനങ്ങളുടെ സുരക്ഷയ്ക്കായി സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഏകദേശം ഇരുപതോളം തെരുവുനായ്ക്കളുടെ പിടിയിലാണ് ഈ ഗ്രാമം .ഇരു ചക്രവന യാത്രക്കാരെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് ഇപ്പോൾ ഇവിടെ പതിവാകുകയാണ് .രാഷ്ട്രീയ അതിപ്രസരമുള്ള മേഖലയാണിതെങ്കിലും അവരും അജ്ഞത നടിക്കുകയാണ് ഈ പ്രശ്നത്തിൽ .