Kerala

പാല ജനറൽ ഹോസ്പിറ്റൽ പുത്തൻ പള്ളിക്കുന്ന് ബൈപാസ് ബി എം ബി സി നിലവാരത്തിൽ നിർമ്മാണം ഉടൻ ആരംഭിക്കും

Posted on

പാല’: ആശുപത്രി ജംഗ്ഷൻ പുത്തൻ പള്ളിക്കുന്ന് ബൈപാസിലേയ്ക്ക് 540 മീറ്റർ ദൂരം സംസ്ഥാന ബഡ്ജിറ്റിൽ ഈ വർഷം 2 കോടി അനുവദിച്ചിരുന്നു ഈ തുകയ്ക്ക് ആശുപത്രി ജംഗ്ഷൻ മുതൽ 150 മീറ്റർ ദൂരം 7 മീറ്റർ വീതിയിൽ വളവ് നിവർത്തി അത്യാഹിത വിഭാഗം വരെയുള്ള ഭാഗം വിതി കൂട്ടി പണിയും തുടന്ന് ബൈപാസ് വരെയുള്ള ബാക്കി ദൂരം ബി.എം ബി സി നിലവാരത്തിൽ പണിയും ആശുപത്രി വക സർക്കാർ സ്ഥലംവളവുനിവർക്കുന്നതിന് ആവശ്യമായ 2.72സ്ഥലം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കൈമാറി നല്കിയിരുന്നു.

ഈ സ്ഥലം ലഭിക്കുന്നതിനുവേണ്ടി റവന്യൂ പൊതുമരാമത്ത് ആരോഗ്യ വകുപ്പുകളിൽ ഫയലുകൾ നീക്കം നടത്തി ആശുപത്രി വികസനസമിതിയംഗം  പീറ്റർ പന്തലാനി ശ്രമം നടത്തിയതിൻ്റെ ഫലമായി ജില്ലാ കലക്ടർ ഉത്തരവുപ്രകാരം ഒരു വർഷം മുൻപ് 2.72 സ്ഥലം PWD റോഡ്സ് വിഭാഗത്തിന് ഉത്തരവ് നല്കിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ റോഡ് നിർമ്മാണത്തിന് തുക അനുവദിക്കുന്നതിന് പീറ്റർ പന്തലാനി മാണി സി.കാപ്പൻ എം ൽ എ മുഖേന ബഡ്ജറ്റ് ലിസ്റ്റിൽ ചേർത്ത് സംസ്ഥാന ധനകാര്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നല്കിയിരുന്നു. ഇതേ തുടർന്നാണ് 2 കോടി രൂപാ അനുവദിച്ചത്. നേരത്തെ കലക്ടർ സ്ഥലം അനുവദിച്ചു നല്ലിയതു കൊണ്ട് ഭരണാനുമതിയും സങ്കേതികാനുമതിയും തുടർന്ന് ടെൻടർ നടപടി എളുപ്പമാക്കുവാനു സാധിച്ചതായി പീറ്റർ പന്തലാനി പറഞ്ഞു.

തുടർന്ന് ഭാഗത്തെ 9 പേരുടെ സ്ഥലങ്ങൾ, വീതി കൂട്ടുന്നതിന് ഏറ്റെടുത്തു പണിയുന്നതിന് 20 കോടി രൂപ ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടെത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മാണി സി.കാപ്പൻ ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണി പൂർത്തികരിക്കുന്നതു കൂടി വൈക്കം രാമപുരം തെടുപുഴ ഈരാറ്റുപേട്ട ഭാഗത്തു ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന വാഹനങ്ങൾ ടൗണിലെ ഗതാഗത തടസ്സമില്ലാതെ ബൈപാസു വഴിപെട്ടന്ന് എത്തിച്ചേരുവാൻ സാധിക്കും പൊൻകുന്നം  ഭാഗത്തുനിന്നു വാഹനങ്ങൾ ടൗൺ ചുറ്റാതെ ബൈപാസ് റോഡിലേക്ക് എത്തുന്നതിനും എളുപ്പമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version