Kottayam
തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര സർക്കാർ കാറ്റിൽ പറത്തിയെന്ന് ബാബു കെ ജോർജ്
പാലാ: തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര സർക്കാർ കാറ്റിൽ പറത്തുകയാണെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബാബു കെ. ജോർജ് അഭിപ്രായപ്പെട്ടു.പാലായിൽ എ .ഐ ടി.യു.സി യുടെ ഹെഡ് പോസ് റ്റോഫീസ് ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു ബാബു കെ ജോർജ്.
തൊഴിലവകാശം മൗലീകമായുള്ള ഇന്ത്യൻ വ്യവസ്ഥയിൽ അതില്ലാതാക്കാനുള്ള ശ്രമങ്ങളാണ് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.കെ ഷാജകുമാർ ,പയസ് അഗസ്റ്റിൻ ,അഡ്വ: പി.ആർ തങ്കച്ചൻ ,സജി എം.ടി ഡോ.അനീഷ് തോമസ്, ബിജു ടി.ബി,AITUC ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ K B അജേഷ് , P K രവികുമാർ, K.S മോഹനൻ എന്നിവർ പ്രസംഗിച്ചു.