Kerala
മുൻ കടുത്തുരുത്തി എം എൽ എ പി എം മാത്യു അന്തരിച്ചു
മുൻ കടുത്തുരുത്തി എം എൽ എ ആയിരുന്ന പി എം മാത്യു (75)അന്തരിച്ചു .ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം
സംസ്കാരം നാളെ ഉച്ചക്ക് നടക്കും.
1991 ലാണ് പി എം മാത്യു കടുത്തുരുത്തിയിൽ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത് .തുടർന്ന് അദ്ദേഹം ജേക്കബ് കേരളാ കോൺഗ്രസിലേക്ക് പോവുകയും തുടർന്ന് കോൺഗ്രസിലെത്തുകയും ചെയ്തു .1996 ൽ നടന്ന സൗഹൃദ മത്സരത്തിൽ മാണി ഗ്രൂപ്പ് പി സി തോമസ് എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ മോൻസ് ജോസഫ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ചു എം എൽ എ ആയി .
ഇപ്പോൾ മാണി ഗ്രൂപ്പ് ഉന്നതാധികാര സമിതിയംഗമാണ് .ഏറെ നാളായി കിഡ്നി;കരൾ രോഗ ബാധിതനായിരുന്നു .ഒരു കാലത്ത് കേരളത്തിലെ തന്നെ ഉജ്വല പ്രസംഗികനായിരുന്നു പി എം മാത്യു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ