Kerala

ആദ്യത്തെ രണ്ട് പെഗ്ഗ് കൃത്യം ;പൂസായാൽ പിന്നെ നൽകുന്നത് 48 മില്ലിയുടെ പെഗ്ഗ് മിഷറിൽ ;തട്ടിപ്പ് ബാറിന് 25000 പിഴയടിച്ച് വിജിലൻസ്

Posted on

കണ്ണൂരിൽ ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു. ഫിറ്റായിക്കഴിഞ്ഞാൽ പിന്നീട് നൽകുന്ന പെഗ്ഗുകളിലാണ് വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ ബാര്‍കോഡ്’ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ നാല് ബാറുകളിലാണ് പരിശോധന നടന്നത്.

ബാറിലെത്തി മദ്യപിക്കുന്നവര്‍‌ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അൽപം ഫിറ്റായി എന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ തയ്യാറാക്കിയ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്.

30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ഫിറ്റായി നിൽക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അളവ് കൃത്യമായി മനസിലാക്കണമെന്നില്ല. ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെയാണ് വിജിലൻസ് വിഭാഗം കണ്ടെത്തി ലീഗൽ മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version