Kerala

പാലായുടെ വസ്ത്ര വിപണിയിക്ക് മാറ്റ് കൂട്ടുവാൻ ഇതാ കൃഷ്ണാ സിൽക്‌സ് ആൻഡ് സാരീസ്

Posted on

പാലാ :പാലായുടെ വസ്ത്ര വിപണിയിലേക്ക്‌ നവാഗതരായ കൃഷ്ണാ സിൽക്‌സ് ആൻഡ് സാരീസ് എത്തി ചേർന്നു.പാലായുടെ തിരക്കുകൾക്കൊപ്പം തന്നെ വസ്ത്രത്തിന്റെ മായീക പ്രപഞ്ചം ഒരുക്കുകയാണ് കൃഷ്ണാ സിൽക്‌സ് ആൻഡ് സാരീസ് .

രാവിലെ എത്തിച്ചേർന്ന ആയിരങ്ങളുടെ സാന്നിധ്യത്തിൽ പാലായുടെ ജനനേതാക്കൾ ചേർന്ന് വസ്ത്രാലയം ഉദ്‌ഘാടനം ചെയ്തു.മാണി സി കാപ്പന്റെ സാന്നിധ്യത്തിൽ ജോസ് കെ മാണി എം പി ഉദ്‌ഘാടനകർമ്മം നിര്വഹിച്ചപ്പോൾ ;ജോസ് കെ മാണി എം പി യുടെ സാന്നിധ്യത്തിൽ മാണി സി കാപ്പൻ ആദ്യ വിൽപ്പന യുടെ ഉദ്‌ഘാടനവും നിർവഹിച്ചു .കൃഷ്ണ സിൽക്ക്സ് ആൻ്റ് സാരീസ് മാനേജിംഗ് ഡയറക്ടർ രാജേന്ദ്രപ്രസാദ് സന്നിഹിതനായിരുന്നു.

മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന വസ്ത്ര വിസമയത്തിന് ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾ നല്ല പ്രതികരണമാണ് നൽകിയിരിക്കുന്നത് .കൗൺസിലർമാരായ ജോർജുകുട്ടി ചെറുവള്ളി ;ലിസിക്കുട്ടി മാത്യു ;ജിജി ബൈജു കൊല്ലമ്പറമ്പിൽ ;സനൽ രാഘവൻ തുടങ്ങിയവരും ജോസുകുട്ടി പൂവേലിൽ ;സണ്ണി പൊരുന്നക്കോട്ട്;തങ്കച്ചൻ മുളംകുന്നം  തുടങ്ങിയവരും പങ്കെടുത്തു.


വന്നവരിൽ നിന്നും നറുക്കെടുത്തപ്പോൾ എഴാച്ചേരി സ്വദേശിക്കാ അര ലക്ഷം രൂപായുടെ സമ്മാനം ലഭിച്ചത്.കുറച്ചു കടങ്ങളൊക്കെയുണ്ട്‌ അതൊക്കെ വീട്ടണം എന്നാണ് ഇദ്ദേഹം കൂടി നിന്നവരോട് പറഞ്ഞത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version