Kottayam
ബിന്ദു സെബാസ്റ്റ്യൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കോട്ടയം:- കോട്ടയംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ അംഗമാണ് .മുൻ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ മുൻപ്രസിഡന്റുമായിരുന്നു. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമാണ്. സി.എസ്.ഐ സഭയുടെ സിനഡ് എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ബിന്ദു സെബാസ്റ്റ്യൻ.മഹിളാ കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു. കേരളാ ഹിന്ദിപ്രചാരസഭയുടെ സാഹിത്യാചാര്യ പാസായിട്ടുള്ള ബിന്ദു സെബാസ്റ്റ്യൻ വിവിധ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജനപ്രതി നിധികൾക്കായി കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയൂം,കിലയും ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി സർവ്വകലാശാലയും ചേർന്ന് നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്.നിലവിൽ കേരള നിയമസഭയിൽ വെച്ച് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ പാർലമെൻ്ററി സ്റ്റഡീസ് വിദ്യാർത്ഥിനിയാണ്
(K-Lamps). മൂന്നിലവ് നെടുംകല്ലുങ്കൽ കുടുംബാംഗമാണ് ബിന്ദു സെബാസ്റ്റ്യൻ. ഭർത്താവ് സെബാസ്റ്റ്യൻ (ജോസ്). മക്കൾ അനീറ്റ സെബാസ്റ്റ്യൻ, ലെനാ സെബാസ്റ്റ്യൻ.