Kerala

ഞാൻ യു ഡി എഫ് സ്വതന്ത്രനല്ല സർവ തന്ത്ര സ്വതന്ത്രനെന്നു കരൂർ പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട പ്രിൻസ് കുര്യത്ത്

Posted on

പാലാ :കരൂർ :ഞാൻ യു  ഡി എഫ് പിന്തുണയുള്ള സ്വതന്ത്രനല്ല . മറിച്ചു എല്ലാവരുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു എന്ന്  കരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട പ്രിൻസ് കുര്യത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .

ഞാൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ യു  ഡി എഫ് വന്നു പിന്തുണ തരാം എന്ന് പറഞ്ഞു .തുടർന്ന് ആ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകി എന്ന് പറഞ്ഞു .അവർ വന്നു ചിഹ്നത്തിൽ മത്സരിക്കാമോ എന്ന് ചോദിച്ചു പറ്റില്ലായെന്നു ഞാനും പറഞ്ഞു .അങ്ങനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച എന്നെ യു  ഡി എഫ് കാറും ,സിപിഐഎം കാറും ;സിപിഐ ക്കാരും ബിജെപി ക്കാരും വോട്ട് ചെയ്താണ് ഞാൻ വിജയിച്ചിട്ടുള്ളതെന്നും കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version