Kerala

അരിവാളിൽ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച സ്വതന്ത്രനെ റാഞ്ചിയെടുത്തത്  സിപിഐ(എം) ന്റെ രാഷ്ട്രീയ പാപ്പരത്വം:സന്തോഷ് കുര്യത്ത്

Posted on

പാലാ :കരൂർ: അരിവാളിൽ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച സ്വതന്ത്രനെ റാഞ്ചിയെടുത്ത് കരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആക്കിയത്   സിപിഐ(എം) ന്റെ രാഷ്ട്രീയ പാപ്പരത്വമെന്ന് കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റും ;പഞ്ചായത്തംഗവും ആയ സന്തോഷ് കുര്യത്ത് കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .

സന്തോഷിന്റെ ബന്ധു കൂടിയായ പ്രിൻസ് ആഗസ്റ്റിൽ കുര്യത്താണ് യു  ഡി എഫിൽ നിന്നും കൂറുമാറി എൽ ഡി എഫ് ൽ എത്തി കരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയത്.സന്തോഷ് കുര്യത്തും ;പ്രിൻസ് കുര്യത്തും സംയുക്തമായാണ് ഇടനാട് വാർഡിൽ പ്രിൻസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രം രൂപീകരിച്ചത്.

സംഘടനാ തലത്തിലെ ധാരണാ പിശകുകളും സ്വന്തരം അപ്പുറത്തേക്ക് മറിയാനുള്ള കാര്യങ്ങളിൽ ഉണ്ടെന്നും അതെ കുറിച്ച്‌ വിശദമായ ചർച്ചകൾ വേണ്ടി വരുമെന്നും സന്തോഷ് കുര്യത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version