Kottayam
മായാ രാഹുലിനെ ഭീഷണിപ്പെടുത്തി ശബ്ദ സന്ദേശം: ഈ രീതിയിലാണ് എങ്കിൽ ഞങ്ങൾക്കുമറിയാമെന്ന് ടോണി: അടിക്കടിയാണ് എൻ്റെ രീതിയെന്ന് ബെറ്റി ഷാജു
പാലാ: നഗരസഭയിൽ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിന് ശേഷം ശക്തമായ വാക്കേറ്റമുണ്ടായി.
ആശംസാ പ്രസംഗത്തിൽ ബിജു ജോസഫ് മായാ രാഹുലിന് എൽ.ഡി.എഫുകാർ മോശം ശബ്ദ സന്ദേശമയച്ചതിനെ പരാമർശിച്ച് അത് ശരിയായ നടപടിയല്ല എന്ന് സൂചിപ്പിച്ചിരുന്നു.ടോണി തൈപ്പറമ്പൻ്റെ ഊഴത്തിൽ ഇതിന് തിരിച്ച് അതേ ഭാഷയിൽ മറുപടി പറയാൻ അറിയാൻ മേലാഞ്ഞിട്ടല്ല .ഞങ്ങടെ സംസ്കാര .മിതല്ല വേണമെങ്കിൽ ആവാം. ഒരു കക്കൂസ് പോലും സ്ഥാപിക്കാൻ അറിയക്കത്ത നിങ്ങളെ പ്രതിപക്ഷത്തിരുത്തിയല്ലെ.ജനവിധി അംഗീകരിക്കണം എന്നൊക്കെ പോയി ടോണി തൈപ്പറമ്പിൻ്റെ വിമർശനം.
ഇതിന് മറുപടി പറഞ്ഞ ബെറ്റി ഷാജു എൻ്റെ സഹോദരനെ പോലെയാണ് ടോണി പക്ഷെ വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം. ഞാൻ പത്തിരുപത് വർഷമായി കൗൺസി ലെണ്. അടിക്കടി എന്നുള്ളതാണ് എൻ്റെ നയം ,വെറുതെ പ്രശ്നമുണ്ടാക്കരുത്. ത്തര് മോശം പരാമർശം നടത്തിയെന്ന് വ്യക്തമാക്കണം.
ഉടൻ തന്നെ ബിജു പാലുപ്പടവനും ,ലീനാ സണ്ണിയും ,ജോസിൻ ബിനോയും വാദമുഖങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്ത കുറ്റപ്പെടുത്തുകയും ,സഭ വിട്ടിറങ്ങുകയും ചെയ്തു.സഭാ പരിസരത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്.