Kerala
അച്ഛന്റെ മോള് തന്നെ: പരിഭ്രമമില്ല പക്വതയോടെ ദിയാ ബിനു പുളിക്കക്കണ്ടം :ആഹ്‌ളാദം പങ്കിടാൻ കാപ്പനും ;എഫ് ജി യും
പാലാ :പണ്ട് ടി എച്ച് മുസ്തഫ എന്നൊരു കോൺഗ്രസ് എം എൽ എ ഉണ്ടായിരുന്നു ;അദ്ദേഹത്തിന്റെ അമിത വണ്ണത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ എന്റെ ബാപ്പാന്റെ മോനാണെന്ന് ഇപ്പോൾ മനസിലായില്ലേ .പാലാ നഗരസഭയിൽ ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ ഭാവ വാഹാദികൾ കണ്ടാൽ ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ തന്നെ. യാതൊരു കൂസലുമില്ല.എല്ലാവരെയും കൈകാര്യം ചെയ്യാൻ ദിയയ്‌ക്കു നന്നായി അറിയാം .എളിമ ഒട്ടു ചോരാതെ തന്നെ ദിയാ ബിനു ഇടപെട്ടു.
എല്ലാ അംഗങ്ങൾക്കും നന്ദി പറയണമെന്ന അച്ഛൻ ബിനു പുളിക്കക്കണ്ടത്തിന്റെ നിർദ്ദേശം ദിയ കൊച്ച് അക്ഷരം പ്രതി പാലിച്ചു .വല്യച്ഛൻ ബിനുവിന്റെ അടുക്കലെത്തിയപ്പോൾ ദിയ കൈ നീട്ടിയെങ്കിലും ബിജു ആശ്ലേഷിച്ചാണ് സ്വീകരിച്ചത്.സിജി ടോണിയുടെ അടുത്തെത്തിയപ്പോഴും ആശ്ലേഷിച്ചെങ്കിലും ആശ്ലേഷം നീണ്ടു പോയി .അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണ് അത്.മായാ രാഹുലും ആശ്ലേഷിച്ചാണ് സ്വീകരിച്ചത്.തുടർന്ന് എല്ലാവര്ക്കും ലഡ്ഡു വിതരണം നടത്തി .
ദിയാ സത്യാ പ്രതിജ്ഞ ചൊല്ലിയപ്പോൾ കാവൽ കാരനെ പോലെ മാണി സി കാപ്പൻ അടുത്ത് നിലയുറപ്പിച്ചിരുന്നു .ആദ്യം അഭിനന്ദിച്ച് സംസാരിച്ചത് ഫ്രാൻസിസ് ജോർജ് എം പി ആയിരുന്നു .തുടർന്ന് മാണി സി കാപ്പനും ;മോൻസ് ജോസഫ് എം എൽ എ യും ;കുര്യാക്കോസ് പടവനും ( നഗരസഭാ മുൻ ചെയർമാൻ )കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ജോൺസണും ;ജോർജ് പുളിങ്കാടും ;സന്തോഷ് കാവുകാട്ടും ;ജോഷി വട്ടക്കുന്നേലും ,പ്രശാന്ത് വള്ളിച്ചിറയും ,എം പി കൃഷ്ണൻ നായരുമെത്തി .