Kottayam
പാലാ നഗരസഭ: ചെയർപേഴ്സൻ്റെ വലതുവശം ഭരണകക്ഷിയും ,ഇടതു വശം പ്രതിപക്ഷവും ഇരിപ്പുറച്ചു
പാലാ: പാലാ നഗരസഭ തെരെഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാവുമ്പോൾ ചെയർപേഴ്സൻ്റെ വലതുവശം ഭരണകക്ഷിയും ,ഇടതു വശം പ്രതിപക്ഷവും ഇരുപ്പുറപ്പിച്ചു.
കഴിഞ്ഞ തവണ ഇരിപ്പിടത്തിൻ്റെ പേരിൽ സംഘർഷമുണ്ടായതിനാൽ ഇപ്രാവശ്യം പ്രതി പക്ഷം നേരത്തെ വന്ന് ഇടതുവശത്ത് ഇരിപ്പുറപ്പിച്ചു. ഭരണപക്ഷം സ്വഭാവികമായും വലതു വശത്തായി.
ഭരണപക്ഷത്ത് ഒന്നാം നിരയിൽ ബിനു പുളിക്കക്കണ്ടവും ,തൊട്ടടുത്ത് ബിജു ജോസഫുമാണുള്ളത്.പ്രതിപക്ഷത്ത് ഒന്നാം നിരയിൽ സി.പി.ഐ. (എം) അംഗമായ റോയി പ്രാൻസിസും, തൊട്ടടുത്ത് സി.പി.ഐ എമ്മിലെ തന്നെ ജോസിൻ ബിനോയും ഇരുന്നു.
കഴിഞ്ഞ തവണ ഇരിപ്പിട വിവാദം വൻ സംഘർഷമാണ് സഭയിൽ ഉണ്ടായത്.പ്രതി പക്ഷത്തെ ഒന്നാം സീറ്റിനായി ബിനുവും ,സതീഷ് ചൊള്ളാനിയും തമ്മിൽ ഉണ്ടായ ശീതസമരവും സ്മരണീയമാണ്. എന്നാൽ ഇത്തവണ വോട്ട് ചെയ്യാനുള്ള സൗകര്യത്തിനാണ് ഭരണപക്ഷം വലത് വശം ചേർന്നിരുന്നത് എന്ന് ബിനു പുളിക്കക്കണ്ടം കോട്ടയം മീഡിയയോട് പറഞ്ഞു.
ചെയർപേഴ്സൻ സ്ഥാനത്തേക്ക് യു.ഡി.എഫ് ദിയ ബിനുവിനേയും ,എൽ.ഡി.എഫ് ബെറ്റി ഷാജുവിനേയും പിന്തുണയ്ക്കും ,ഉച്ച കഴിഞ്ഞ് നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് മായാ രാഹുലിനെയും ,എൽ.ഡി.എഫ് ബിജു പാലൂപ്പടവനേയും പിന്തുണയ്ക്കും
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ