Kerala

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലക്കുറവിലൂടെ അനുഭവ വേദ്യമാക്കുവാൻ സിവിൽ സപ്ളെസിന്റെ മേളയ്ക്ക് കഴിഞ്ഞതായി ജോസിന് ബിനോ

Posted on

പാലാ :സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലക്കുറവിലൂടെ അനുഭവ വേദ്യമാക്കുവാൻ സിവിൽ സപ്ളെസിന്റെ മേളയ്ക്ക് കഴിഞ്ഞതായി കൗൺസിലർ ജോസിൻ  ബിനോ:പാലാ സിവിൽസപ്ളെസിന്റെ ക്രിസ്മസ് ഫെയർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ ചെയർപേഴ്‌സൺ ജോസിൻ  ബിനോ:

500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും.

500 രൂപയ്ക്ക് 12 ഇന കിറ്റ്കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് 500 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കുന്നുണ്ട്.

ആയിരം രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട്. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍.

സിന്ധുമോൾ കെ (താലൂക്ക് സപ്ലെ ആഫീസർ) സൗമ്യകുമാരി എം കെ(ഡിപ്പോ മാനേജർ)  ;കെ ബി അജേഷ് (സിപിഐ)  മഞ്ജു ഇ ജി (ജൂനിയർ മാനേജർ)  ;സജേഷ് ശശി(സിപിഐഎം)  ;എൻ സുരേഷ്(കോൺഗ്രസ്)  എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version