Kerala

പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

Posted on

പാലാ :പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് വ്യക്തമാക്കി. പാലാ രൂപത 43-ാമത് ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകുകയായിരുന്നു വികാരി ജനറൽ. ഭയത്തിന് അടിമപ്പെടാതെ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്നതാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം. വിശുദ്ധ യൗസേപ്പിൻ്റെ മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

നിശബ്ദതയുടെ വിശുദ്ധനായ യൗസേപ്പിനെപ്പോലെ, ദൈവത്വത്തിൻ്റെ അടിസ്ഥാനമായ കാരുണ്യം സഹജീവികളിൽ പങ്കുവെച്ച് നാമോരോരുത്തരും നീതിമാന്മാരായി ജീവിക്കാൻ ശ്രദ്ധിക്കണം.വിശുദ്ധ യൗസേപ്പ് ജീവിതത്തിൽ മുറുകെ പിടിച്ച മൂന്ന് അടിസ്ഥാന തത്വങ്ങളായ മനസ്സിലാക്കത്തപ്പോഴും വിശ്വാസം പാലിക്കാനും;ദൈവവചനം അനുസരിച്ച് ജീവിക്കാനുംഭയത്തിൻ്റെ നടുവിൽ വിശ്വാസ ധൈര്യം അവലംബിക്കാനും ഈ കൺവെൻഷൻ പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ബൈബിള്‍ കണ്‍വെന്‍ഷനില്‍ നാളെ(തിങ്കൾ)

ബൈബിള്‍ കണ്‍വെന്‍ഷന്‍ നാലാം ദിനമായ നാളെ (22-12-2025 – തിങ്കൾ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബ്ബാനയ്ക്ക് മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ, മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 5.30ന് വചനപ്രഘോഷണം ആരംഭിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version