Kerala
ബിബിമാദി സഖ്യം യു ഡി എഫുമായി ചർച്ച തുടങ്ങും :തീരുമാനം ജന സഭയിലേത്
പാലാ :പാലാ നഗരസഭയിലെ സ്വതന്ത്ര സഖ്യമായ നാൽവർ സംഘം ബിബിമാദി സഖ്യം ആദ്യം യു ഡി എഫുമായി ചർച്ച നടത്തുമെന്ന് ഇന്ന് ചേർന്ന ജനസഭ തീരുമാനിച്ചു .13;14;15 വാർഡിലെ ജനങ്ങളുടെ യോഗമാണ് ജനസഭ .
ഇന്നലെ തന്നെ യു ഡി എഫുമായി ധാരണയിലെത്തി ശേഷമാണ് ബിബിമാദി സഖ്യം ഇന്ന് ജനസഭയിൽ ഇക്കാര്യം അറിയിച്ചത് :ഇക്കാര്യങ്ങൾ ഇന്നലെ തന്നെ കോട്ടയം മീഡിയാ വാർത്ത ആക്കിയിരുന്നു.ഇന്ന് ചേർന്ന ജനസഭയിൽ ജനകീയ നിർദ്ദേശ പ്രകാരം ചോദിക്കുന്നു എന്ന താത്വീക അവലോകനം നടത്തിയെന്ന് മാത്രമേയുള്ളൂ.
അനാവശ്യമായ അവകാശ വാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും . അഞ്ച് വര്ഷം ഒന്നും ചോദിച്ചിട്ടില്ലെന്നും വെറും രണ്ട് വര്ഷം മാത്രമേ ചെയർപേഴ്‌സൺ സ്ഥാനം ചോദിക്കുന്നുള്ളൂ എന്നും അത് തന്നെ ജനസഭ പറഞ്ഞതുകൊണ്ടാണെന്നും ;14 എന്ന മാന്ത്രിക സഖ്യ തികയ്ക്കാൻ ഒരു സ്വതന്ത്രയുടെ പിന്തുണ വേണ്ടി വരുമെന്നും ബിനു പുളിക്കക്കണ്ടം ജനസഭയിൽ പറഞ്ഞു .