Kerala
ബൈബിള്‍ കണ്വെന്ഷന് മൂന്നാം ദിനമായ ഇന്ന് (21-12-2025 – ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല ആരംഭിക്കും
പാലാ :ബൈബിള്‍ കണ്വെന്ഷന് മൂന്നാം ദിനമായ ഇന്ന് (21-12-2025 – ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനക്ക് മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.എബ്രഹാം കുപ്പപുഴക്കൽ, റവ.ഫാ.സിറിയക് തടത്തിൽ, റവ.ഫാ.കുര്യൻ മുക്കാംകുഴിയിൽ, റവ.ഫാ. ജോസഫ് നരിതൂക്കിൽ, എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വൈകിട്ട് 5.15 ന് സ്തുതിആരാധന, വചനപ്രഘോഷണം ആരംഭിക്കും.
വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിൻ്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.