Kottayam
മുൻസിപ്പൽ ജീവനക്കാരനായ പിതാവിന്റെ കല്ലറയിൽ നമ്ര ശിരസ്ക്കനായി ;നേരെ മുനിസിപ്പാലിറ്റിയിൽ ചെന്ന് സത്യാ പ്രതിജ്ഞ ചെയ്‌ത് ടോണി തൈപ്പറമ്പിൽ
പാലാ :മുൻസിപ്പൽ ജീവനക്കാരന്റെ മകൻ മുനിസിപ്പാലിറ്റിയിലെ കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ പിതാവിന്റെ ആഗ്രഹ പൂർത്തീകരണം കൂടി ആവുകയായിരുന്നു.പാലാ മുൻസിപ്പാലിറ്റിയിലെ ജീവനക്കാരനായിരുന്ന യശ്ശശരീരനായ ടോമി തൈപ്പറമ്പിലിനുള്ള ബാഷ്പാഞ്ചലി കൂടിയായി ടോണി തൈപ്പറമ്പിലിൻ്റെ വിജയം.അദ്ദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ് മകൻ ടോണി തൈപ്പറമ്പിൽ ഇന്ന് കൗൺസിൽ ഹാളിൽ കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ പൂർത്തിയായത് .
ബാംഗ്ലൂരിൽ നഴ്‌സിംഗ് പഠനം പൂർത്തീകരിച്ച് സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുമ്പോഴാണ് ടോണി തൈപ്പറമ്പിൽ പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത് .പിതാവിന്റെ വലിയൊരു ആഗ്രഹമായിരുന്നു മകൻ ടോണിയെ കൗൺസിലറായി കാണണമെന്നുള്ളത് .ആഗ്രഹ പൂർത്തീകരണത്തിനായി കഴിഞ്ഞ രണ്ടു പ്രാവശ്യവും മത്സരത്തിനിറങ്ങിയെങ്കിലും പരാജയപ്പെടുകയായിരുന്നു .എന്നാൽ ഇത്തവണ അനുകൂലമായ സാഹചര്യത്തിൽ വൻ ഭൂരിപക്ഷത്തിനാണ് വാർഡ് 12 ൽ നിന്നും ടോണി തൈപ്പറമ്പിൽ വിജയശ്രീ ലളിതനായത്.
സത്യ പ്രതിജ്ഞയ്ക്കു മുമ്പേ ളാലം സെന്റ് മേരീസ് പള്ളിയിൽ പോയി പ്രാർത്ഥിച്ചു പിതാവിൻെറ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു അനുവാദം തേടിയ ശേഷമാണ് നേരെ മുൻസിപ്പൽ കൗൺസിൽ ഹാളിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.സത്യ പ്രതിജ്ഞ ചെയ്യുന്നത് കാണുവാൻ മാതാവും ,ഭാര്യയും ,അനിയനും ഭാര്യയും കുട്ടിയും എത്തിയിരുന്നു .വാർഡിന്റെ വികസനങ്ങൾ അനുസ്യൂതം നടപ്പിലാക്കാനുള്ള ആഗ്രഹമാണ് ടോണിക്കുള്ളത് .നാട്ടിലെ ജനങ്ങളുമായി കൂടിയാലോചിച്ച് ആദ്യ ഘട്ട വികസനത്തിനുള്ള പ്ലാൻ തയ്യാറാക്കുകയാണ് ടോണി തൈപ്പറമ്പൻ ഇപ്പോൾ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ