Kottayam

ദക്ഷിണകാശി ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരു ഉത്സവം 25 മുതൽ ജനുവരി 3 വരെ

Posted on

പാലാ ; ദക്ഷിണകാശി ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് – ളാലത്തുത്സവം 2025 – ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍നിവാസ്, അഡ്വ. രാജേഷ് പല്ലാട്ട്, ടി.എൻ. രാജൻ പാലാ, ഉണ്ണി അശോക എന്നിവര്‍ അറിയിച്ചു.

25-നാണ് കൊടിയേറ്റുത്സവം. 6.45 ന് കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പണം. 11 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 6.45 ന് പഞ്ചാലങ്കാരക്രിയ, 6.50 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ., ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.

പ്രതിഭകളെ ആദരിക്കും. അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വ്വഹിക്കും. പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍.കെ. ശിവന്‍കുട്ടി, റ്റി.എന്‍. രാജന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. രാത്രി 8ന് മുണ്ടക്കൊടി എം.വി ദാമോദരന്‍ നമ്പൂതിരി, മുണ്ടക്കൊടി ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തിരുവരങ്ങില്‍ 8.30 ന് ഡാന്‍സുമുണ്ട്.26 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 11 ന് ഉച്ചപൂജ, വൈകിട്ട് 5.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 9 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. തിരുവരങ്ങില്‍ 7 ന് ഭരതനാട്യ കച്ചേരി.

27 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 11 ന് ഉച്ചപൂജ, വൈകിട്ട് 5.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 9 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. തിരുവരങ്ങില്‍ 7 ന് ചാക്യാര്‍കൂത്ത്.

28 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 11 ന് ഉച്ചപൂജ, വൈകിട്ട് 5.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 9 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. തിരുവരങ്ങില്‍ 7 ന് ഭജന്‍സ്.

29 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 11 ന് ഉച്ചപൂജ, വൈകിട്ട് 5ന് ദേശകാഴ്ചപ്പുറപ്പാട്, 5.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 9 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും.

30 ന് രാവിലെ 8.45 ന് ഭരണിപൂജയും ഭരണി ഊട്ടും, 10.30 ന് ഉത്സവബലി, 1 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്, തിരുവരങ്ങില്‍ 10.30ന് ഭക്തിഗാന തരംഗിണി

31 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, ഹിന്ദുസ്ഥാനി ബാന്‍സുരി കച്ചേരി, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, രാത്രി 10 ന് വിളക്കിനെഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാത്രി 7 ന് ഗാനമേള.

ജനുവരി 1 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സബലി, വൈകിട്ട് 5ന് കാഴ്ചബലി, 6ന് പ്രദോഷപൂജ, 6.30 ന് എസ്.എന്‍.ഡി.പി. യോഗം പാലാ ടൗണ്‍ ശാഖ സംഘടിപ്പിക്കുന്ന എട്ടങ്ങാടി സമര്‍പ്പണം, തുടര്‍ന്ന് ഋഷഭവാഹനം എഴുന്നള്ളത്ത്, തിരുവരങ്ങില്‍ രാവിലെ 10.30 ന് ഗാനാഞ്ജലി, രാത്രി 9 ന് സംഗീതാര്‍ച്ചന.

ജനുവരി 2 നാണ് പള്ളിവേട്ട ഉത്സവം. 8 ന് ഒഴിവ് ശ്രീബലി എഴുന്നള്ളത്ത്, 12 ന് കാലുകഴിച്ചൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ, 9 ന് വലിയകാണിക്ക, 9.15 ന് മകയിരം തിരുവാതിര വഴിപാട്, രാത്രി 11 ന് പള്ളിനായാട്ട്, ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തില്‍ എതിരേല്പ്, എഴുന്നള്ളത്ത്, 12 ന് പള്ളിക്കുറുപ്പ്, തിരുവരങ്ങില്‍ രാത്രി 9.45 ന് തിരുവാതിരകളി.

ജനുവരി 3 നാണ് ആറാട്ടുത്സവം. 12 ന് ആറാട്ടുസദ്യ, 2.30 ന് കൊടിയിറക്ക്, ആറാട്ടുപറപ്പാട്, വൈകിട്ട് 3.30 ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്, വൈകിട്ട് 4 ന് തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളത്ത്, 5.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 5.45 ന് ചെത്തിമറ്റത്ത് സ്വീകരണം, 5 മുതല്‍ ളാലം പാലം ജംഗ്ഷനില്‍ ഭക്തിഗാനലഹരി, 7.15 ന് ളാലം പാലം ജംഗ്ഷനില്‍ ആറാട്ടെതിരേല്പ്, പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവയുണ്ട്. 10 ന് ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തില്‍ സ്വീകരണം. 11.30 ന് ദീപാരാധന, ചുറ്റുവിളക്ക്.പാലാ മീഡിയ അക്കാദ മിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ശ്രീകുമാർ കളരിക്കൽ, എൻ.കെ. ശിവൻകുട്ടി, പരമേശ്വരൻ നായർ അശോക, ടി.എൻ.രാജൻ.. എന്നിവർ പങ്കെടുത്തു. പുത്തൂർ, നാരായണൻകുട്ടി അരുൺനിവാസ്, അഡ്വ.രാജേഷ് പല്ലാട്ട്, ഉണ്ണി അശോക, ടി എൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version