Kerala

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും ശിക്ഷയും വിധിച്ചു

Posted on

ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും ശിക്ഷ.

വണ്ടൻമേട് വില്ലേജ്, മാലി കരയിൽ കീഴ്മാലി ഭാഗത്ത്  മണി (56) യെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വായിൽ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്പ്രേ അടിച്ചു വീട്ടിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 22 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 7 മാസത്തെ അധിക തടവും ആണ് ശിക്ഷിച്ചത്. 2024 ൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ.എ.ഷൈൻ കുമാർ ആണ് കേസിൽ അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version