Kottayam
കെ എം മാണി വലിയ ആളാണെന്നു നിങ്ങൾ പറയുന്നുണ്ടല്ലോ;നിങ്ങളുടെ വീട്ടിൽ കെ എം മാണിയുടെ ഫോട്ടോ ഉണ്ടോ
പാലാ :നഗരസഭയുടെ നടുത്തളത്തിൽ:3 : കെ എം മാണി വലിയ ആളാണെന്ന് നിങ്ങള് പറയുന്നുണ്ടല്ലോ…ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ വീട്ടിൽ കെ എം മാണിയുടെ ഒരു ഫോട്ടോയെങ്കിലുമുണ്ടോ ചോദ്യം പാലാ നഗരസഭയിലെ സിപിഐ(എം) മെമ്പർ പ്രസാദ് പെരുമ്പള്ളിയുടേതാണ് .ഉടനെ വന്നു കൗൺസിലർ മേരി ഡൊമിനിക്കിന്റെ ഉത്തരം എന്റെ വീട്ടിൽ കർത്താവിന്റെ രൂപത്തിനടുത്താ മാണി സാറിന്റെ ഫോട്ടോയുള്ളത്.പെട്ടെന്നുള്ള ആക്രമണത്തിൽ പ്രസാദ് ഒന്ന് പകച്ചെങ്കിലും അദ്ദേഹം പറഞ്ഞു പല മണിക്കാരുടെയും വീട്ടിലില്ല എനിക്കറിയാം .
2015 ലെ നഗരസഭാ കൗൺസിലിലെ അംഗങ്ങളായിരുന്നു കേരളാ കോൺഗ്രസ് എമ്മിലെ മേരി ഡൊമിനിക്കും ;സിപിഐ എമ്മിലെ പ്രസാദ് പെരുമ്പള്ളിയും ഒരു നഗരസഭാ യോഗത്തിൽ മാണി ഗ്രൂപ്പ് അംഗങ്ങൾ കെ എം മാണിയെ കുറിച്ച് വാചാലരായപ്പോൾ അന്നത്തെ പ്രതിപക്ഷ അംഗമായ പ്രസാദ് ചോദിച്ച ചോദ്യമാണ് മുകളിൽ എഴുതിയത് .
അന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു നമുക്ക് പാലായുടെ പേര് മാറ്റം കെ എം മാണി എന്നാക്കാം .അപ്പോൾ കൂടുതൽ ആൾകാർ കെ എം മാണിയുടെ നാമം ഉച്ചരിക്കുമല്ലോ.ബേസിൽ യാത്ര ചെയ്യുമ്പോൾ ഒരു കെ എം മാണി ,കുട്ടികൾക്ക് അര കെ എം മാണി എന്നൊക്കെ പറയുമല്ലോ എന്നൊക്കെ പോയി അദ്ദേഹത്തിന്റെ ഫലിതങ്ങൾ .അതേസമയം ഇവർ രണ്ടു പേരും ഈ തെരെഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ