Crime

കേക്കിന്റെയും പേസ്ട്രീയുടെയും പറുദീസ ‘ജിങ്കിൾ ഗാല’ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ വീണ്ടുമെത്തുന്നു

Posted on

പാലാ : ക്രിസ്മസ് ആഘോഷ രാവുകൾക്കായി ഹൃദയങ്ങൾ കണ്ണുംനട്ടിരിക്കുമ്പോൾ, സന്തോഷത്തിന്റെ തൂമഞ്ഞുപോലെ മധുരം പെയ്തിറങ്ങാൻ ഇതാ പാലായിൽ രുചിയുടെ മഹാവേദി ഒരുങ്ങുന്നു. തിരുപ്പിറവിയുടെ ആഘോഷത്തിന് മധുരം പകരാൻ കൊതിയൂറും കേക്കുകളുടേയും പേസ്ട്രികളുടെയും അതിമധുരവുമായി ‘ജിങ്കിൾ ഗാല’യുടെ രണ്ടാം പതിപ്പ് എത്തുകയാണ്.

പാലാ പാലേറ്റ് അണിയിച്ചൊരുക്കുന്ന ഈ മധുരമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്, രുചിപാഠങ്ങളുടെ വേറിട്ട പാത പുതുതലമുറയ്ക്കായി തുറന്നിട്ട ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയാണ് (SJIHMCT).

തിയ്യതിയും സമയവും: ഡിസംബർ 18, രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ.  വേദി: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (SJIHMCT) ക്യാമ്പസ്, പാല.

രുചി വൈവിധ്യങ്ങളുടെ മഹോത്സവംമനസ്സിനേയും നാവിനേയും രുചിയുടെ ഏഴാം സ്വർഗ്ഗത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന കേക്ക് വൈവിധ്യങ്ങൾ, മധുരപ്രേമികളുടെ ഹൃദയം കീഴടക്കുന്ന പേസ്ട്രികൾ… ഇങ്ങനെ നൂറ്റിയിരുപതോളം വിഭവങ്ങളുടെ വേറിട്ട കലവറയാണ് ‘ജിങ്കിൾ ഗാല’ നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്.

നൂറിൽപ്പരം കേക്ക് വെറൈറ്റികൾ ഒരു കുടക്കീഴിൽ സമന്വയിപ്പിച്ച് തരംഗം തീർത്ത 2023-ലെ കേക്ക് ഫെസ്റ്റിവലിന്റെ തുടർച്ചയാണിത്. SJIHMCT-യിലെ പ്രതിഭകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ വിഭവങ്ങളിൽ പ്രിസർവേറ്റീവുകളോ കൃത്രിമ നിറങ്ങളോ തീരെയില്ല. പകരം, പ്രകൃതിദത്തമായ ചേരുവകളും ഷെഫുമാരുടെ വൈദഗ്ധ്യവും മാത്രമാണ് ഈ രുചിക്കൂട്ടുകളുടെ പ്രത്യേകത.

പ്രമുഖ പാചക വിദഗ്ധയും കുക്കറി ഷോകളിലൂടെ പ്രശസ്തയുമായ ബാവ ലൂക്കോസാണ് പരിപാടിയുടെ മുഖ്യാതിഥി.കേക്കും പേസ്ട്രിയും ഇഷ്ടപ്പെടുന്നവർക്കും, ഈ ക്രിസ്മസ് കാലത്ത് തനത് രുചി തേടുന്നവർക്കും ‘ജിങ്കിൾ ഗാല’ ഒരു നവ്യാനുഭവമായിരിക്കും എന്നതിൽ സംശയമില്ല.
പ്രവേശനം സൗജന്യമാണ് . രുചിപ്രേമികളെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version