Kottayam

ഉഴവൂരിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

Posted on

ഉഴവൂർ:ഐമേറ്റ്സ് ഫൗണ്ടേഷനും ഉഴവൂർ OLLHSS എൻ‌.എസ്‌.എസ് യൂണിറ്റും കോട്ടയം ജനറൽ ആശുപത്രിയുടെ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് 2025 ഡിസംബർ 3ന് OLLHSS, ഉഴവൂരിൽ വിജയകരമായി നടന്നു. സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
സാമൂഹ്യ ആരോഗ്യ മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർ മാരുടെ മേൽനോട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഐമേറ്റ്സ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്ന “കണക്റ്റിങ്ങ് ഫ്യൂച്ചർ” പരിപാടിയുടെ ഭാഗമായാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി ദീപം തെളിയിച്ചുകൊണ്ട് സ്കൂൾ മാനേജർ ഫാ. ആൽബിൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ബ്ലഡ് ബാങ്ക് സ്റ്റാഫ്, ഐമേറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടർ, ഫൗണ്ടേഷൻ പ്രതിനിധികൾ, സ്കൂൾ അദ്ധ്യാപകർ, എൻ‌.എസ്‌.എസ് വോളന്റിയർമാർ, എന്നിവർ പങ്കെടുത്തു.

ആകെ 76 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. അവരിൽ 40 പേർ വിജയകരമായി രക്തം ദാനം ചെയ്തു. ജനറൽ ആശുപത്രി കോട്ടയം മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ദാതാക്കളുടെ പരിശോധന, രക്ത ശേഖരണം, മറ്റ് വൈദ്യപരമായ നടപടികൾ എന്നിവ സുരക്ഷിതമായി നടന്നു.

രക്തദാനത്തിന് മുന്നിട്ടിറങ്ങിയ എല്ലാ ദാതാക്കൾക്കും പിന്തുണനൽകിയ എല്ലാ സ്ഥാപനങ്ങൾക്കും സംഘാടക സമിതി നന്ദി അറിയിച്ചു. വിദ്യാർത്ഥികളുടെയും പ്രാദേശിക സമൂഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വബോധം ഊട്ടിയുറപ്പിക്കുന്നതിന് ഈ ക്യാമ്പ് മാറ്റുറപ്പുള്ള സംഭാവനയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version