Kottayam
സിറ്റിംഗ് സീറ്റുകൾ പോലും സി.പി.ഐ (എം) പിടിച്ചു പറിച്ചിട്ടും ,ഒരക്ഷരം ഉരിയാടാനാകാതെ സി.പി.ഐ: മുൻ സി.പി.എ നേതാവ് പ്രമോദ്
പാലാ: 40 വർഷക്കാലം സി.പി.ഐ യിൽ പ്രവർത്തിച്ച പി.എൻപ്രമോദ് ആത്മരോഷത്തോടെയാണ് സംസാരിച്ചത്.പാലായിൽ സി.പി.ഐ എന്നുള്ളത് സി.പി.ഐ (എം ) ൻ്റെ ബി ടീം ആയി മാറി .അതിൻ്റെ ഏറ്റവും വലിയ തെളിവാണ് പാലാ നഗരസഭയിലെ പതിമൂന്നാം വാർഡ് പോലും സി.പി.ഐ (എം) പിടിച്ചു പറിച്ചു കൊണ്ട് പോയത്.
സി.പി.ഐയുടെ ആർ സന്ധ്യ വിജയിച്ച സീറ്റാണത്. പക്ഷെ സി.പി.ഐ നേതൃത്വത്തിന് ആ സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല.സംവരണ സീറ്റായി മാറിയ 17 ആം വാർഡ് ടി.ബാബുവിനായി വാങ്ങി കൊടുക്കാനും കഴിഞ്ഞില്ല. നിലവിൽ സി.പി.ഐ (എം) പറയുന്നത് കേട്ടിരിക്കുന്ന ഒരു ആൾക്കൂട്ടമായി സി.പി.ഐ മാറിയിരിക്കുന്നു. ഭരണ കക്ഷിയിലെ രണ്ടാം സ്ഥാനക്കാർ എന്ന നിലയിൽ ലഭിക്കുന്ന കോർപ്പറേഷനും ,ബോർഡുകളുമാണ് നേതാക്കളുടെ ലക്ഷൃം.പ്രാദേശിക നേതാക്കൾക്കാകട്ടെ ഭാര്യമാർക്ക് ബാങ്കിൽ ജോലിയും ,സ്ഥാനാർത്ഥിത്വവുമാണ് ലക്ഷ്യമെന്നും പി.എൻ പ്രമോദ് പറഞ്ഞു.
മീനച്ചിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സി.പി.ഐ (എം) ലോക്കൽ സെക്രട്ടറിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് പഴയ സി.പി.ഐ നേതാവ് പി.എൻ പ്രമോദ്.40 വർഷമായി സി.പി.ഐ പ്രവർത്തകനാണ്.10 വർഷമായി cpi പാലാ ടൗൺ ലോക്കൽ സെക്രട്ടറിയായിരുന്നു.പാലാ മണ്ഡലം കമ്മിറ്റിയംഗം.എ .ഐ .ടി.യു.സി സെക്രട്ടറി, ഹെഡ് ലോഡ് യൂണിയൻ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
40 വർഷമായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന തനിക്ക് ജനപിന്തുണ ലഭിക്കും എന്ന് തന്നെയാണ് പ്രമോദിൻ്റെ വിശ്വാസം. വീട് വീടാന്തരം കയറിയിറങ്ങി യുള്ള പ്രമോദിൻ്റെ സ്ക്വാഡ് പ്രവർത്തനം തുടരുകയാണ്. നരകയറിയ താടിയിൽ വിരലോടിച്ച് പി.എൻ പ്രമോദ് പറഞ്ഞു. നിശ്ചയമായും ഞാൻ ജയിക്കും.കാരണം ജനങ്ങൾക്ക് എന്നെ അറിയാം. ഇന്നലെ തരംഗിണി ക്ലബിൻ്റെ സ്ഥാനാർത്ഥികളുമായുള്ള അഭിമുഖം പരിപാടിയിലും തൻ്റെ ഭാഗം സമർത്ഥമായി അവതരിപ്പിച്ചെന്ന് പ്രമോദ് കോട്ടയം മീഡിയയോട് പറഞ്ഞു.