Kerala

കർമ്മകുശലത കൈമുതലാക്കിയ സാരഥിയായി സോണിയാ ചിറ്റേട്ട്

Posted on

പാലാ : പാലാ നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  മൂന്നാം  റൗണ്ടിൽ  ഒരു വൈകുന്നേരമാണ് ഞാൻ സോണിയയയെ ആദ്യമായി കാണുന്നത്. വീടുകയറ്റവും നടത്തവുമൊക്കെയായി അല്പം ക്ഷീണിച്ചെങ്കിലും ആ ചിരി അതുപോലെ തന്നെ. ഫ്ലക്സുകളിൽ കാണുന്നതുപോലെ ആകർഷകമായ വിടർന്ന ചിരി. സോണിയ സംസാരിച്ചു. അവരുടെ രാഷ്ട്രീയത്തെപ്പറ്റി, കാഴ്ചപ്പാടുകളെപ്പറ്റിയൊക്കെ.വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം, സഹോദരൻ യൂത്ത് കോൺഗ്രസ് നേതാവ് .

ഒരു  സാധാരണ വീട്ടമ്മ എന്നതിനപ്പുറമുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകൾ സോണിയയ്ക്കുണ്ടെന്ന് മനസിലായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വാർഡിൻ്റെ പ്രധാന പ്രശ്നങ്ങൾ അവർ  മനസിലാക്കി.റോഡ്‌, കുടിവെള്ള പ്രശ്നം ഒക്കെ പരിഹരിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികളോട് സംസാരിച്ച് മനസിലാക്കുന്നുണ്ടായിരുന്നു.വാർഡിലെ ആളുകളുടെ ഇടപെടലും കൂട്ടായ്മയും തനിക്ക് ഒരു പുതിയ എനർജി നൽകിയെന്ന് സന്തോഷത്തോടെ സോണിയ പ്രതികരിച്ചു.വർഷങ്ങളുടെ സേവനപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇവർ എന്നും നമ്മളോടൊപ്പമുണ്ടാകുമെന്ന് ഉറപ്പായി.

കുടുംബ സംഗമത്തിൽ ആളുകളെ അഭിമുഖീകരിച്ച് അവർ  സംസാരിക്കുന്നതു കണ്ടപ്പോൾ നമ്മുക്ക് വേണ്ടി ശബ്ദമുയർത്തുന്ന നമ്മുടെ പ്രിയപ്പെട്ട കൗൺസിലറെ ഭാവനയിൽ കണ്ടു .അതാണ് ആരുടെയും കഴിവുകൾ കുറച്ചു കാണരുതെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ആരോടും പരിഭവമില്ലാതെ, തികഞ്ഞ ജനാധിപത്യ ബോധത്തോടെ, ആരെയും പഴിക്കാതെ, പ്രതീക്ഷയോടെ വിടർന്ന ചിരിയുമായി സോണിയ കടന്നു വരുമ്പോൾ അവളെ നിരാശപ്പെടുത്തരുത് എന്ന് പറയുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച നാളെയുടെ തിരിവെട്ടമാവും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version