Kerala
നമ്മുടെ രൂപതയാകുന്ന വീടിൻ്റെ ആഘോഷമാണ് ബൈബിൾ കൺവൻഷൻ; മംഗല വാർത്താ കാലത്തിൽ വചനം വിളമ്പുന്ന പന്തലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു :മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ :നമ്മുടെ രൂപതയാകുന്ന വീടിൻ്റെ ആഘോഷമാണ് ബൈബിൾ കൺവൻഷൻ,മംഗല വാർത്താ കാലത്തിൽ വചനം വിളമ്പുന്ന ഈ പന്തളിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു .പാലാ രൂപതാ ബൈബിൾ കൺവൻഷന്റെ പന്തൽ കാൽ നാട്ട് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്.
ഈശോ നടത്തിയ കൺവൻഷനുകളുടെ തുടർച്ചയാണ് നമ്മുടെ ബൈബിൾ കൺവൻഷനും ; സുവിശേഷം പ്രസംഗിക്കുന്നില്ലെതിൽ എനിക്ക് ദുരിതം എന്ന് പൗലോസ് സ്ളീഹാ പറഞ്ഞത് ഇത്തരുണത്തിൽ സ്മരണീയമാണ് .വചനം ജീവിതത്തിലും പ്രവർത്തികമാക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു.
ഫാദർ ജോസ് കാക്കല്ലിൽ ;ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോർജ് മൂലേച്ചാലിൽ ;ജോർജ് ഞാറക്കുന്നേൽ ;തുടങ്ങിയ വൈദീകരും ,കന്യാസ്ത്രീകളും സന്നിഹിതരായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ