Kottayam
ഐക്യ കാഹളം മുഴക്കി യു ഡി എഫ് സ്ഥാനാർഥി സംഗമം:ദുര്ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ തെരെഞ്ഞെടുപ്പ് എന്ന് പി ജെ ജോസഫ്
പാലാ :ഐക്യ കാഹളം മുഴക്കി പാലാ നഗരസഭാ യു ഡി എഫ് സ്ഥാനാർഥി സംഗമം നടന്നു.മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്റെ വസതിയിൽ നടന്ന യോഗത്തിൽ നഗരസഭയിലെ സ്ഥാനാർത്ഥികളും യു ഡി എഫ് നേതാക്കളായ ജോസഫ് വാഴക്കൻ ;ടോമി കല്ലാനി ,ഇ ജെ ആഗസ്തി എന്നിവരും കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ ;മാണി സി കാപ്പൻ എം എൽ എ ;ഫ്രാൻസിൽ ജോർജ് എം പി എന്നിവരും പങ്കെടുത്തു.
കേരളം കട്ട് മുടിച്ച ഈ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തദ്ദേശ തെരെഞ്ഞെടുപ്പ് എന്ന് പി ജെ ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു .ഭഗവാന്റെ സ്വർണ്ണപ്പാളിയിൽ പോലും കൈവച്ചവർ അനിവാര്യമായ ദുരന്തത്തിലേക്ക് കൂപ്പ് കുത്തുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
17;18;19 വാർഡുകളിലെ പടല പിണക്കങ്ങൾക്കിടയിലും യു ഡി എഫ് നേതൃ സംഗമം പ്രവർത്തകർക്ക് ആവേശം വിതറി.മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്റെ സംഘാടക മികവ് തെളിയിച്ച നേതൃ സംഗമം പ്രവർത്തകർക്കും ,പ്രാദേശിക നേതാക്കൾക്കും ആത്മ വിശ്വാസം നൽകുന്നതായിരുന്നു .സ്ഥാനാര്ഥികളെല്ലാം മൂന്നാം റൗണ്ട് പ്രചാരണത്തിലേക്കു കടന്നു .