Kerala

ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത

Posted on

 

പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ്. സംഘടന – സാമുദായിക- യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ

പരിപൂർണ്ണമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് അറിയിച്ചു. എസ്എംവൈഎം ഭരണങ്ങാനം ഫൊറോനയുടെയും, ഇടമറ്റം യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽ നടത്തപ്പെട്ട എസ്എംവൈഎം പാലാ രൂപതയുടെ വാർഷിക സെനറ്റ് സമ്മേളനം എകെസിസി ഗ്ലോബൽ പ്രസിഡൻ്റും, കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റുമായ ശ രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു. രൂപത സെനറ്റിന് എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ഫാ. ജോസഫ് താന്നിക്കപ്പാറ, ഫാ. മാത്യു കിഴക്കേയരഞ്ഞാണിയിൽ, വൈസ് പ്രസിഡൻ്റ് ബിൽന സിബി, ജോസഫ് വടക്കേൽ, ഫൊറോന പ്രസിഡൻ്റ് സെബാസ്റ്റ്യൻ എബ്രാഹം, യൂണിറ്റ് പ്രസിഡൻ്റ് ആൻ്റോ സണ്ണി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version