Kerala
നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്
പാലാ :നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്. പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ‘സേ നോട്ട് ടു ഡ്രഗ്സ്’ കാമ്പയിന് പരിപാടിയുടെ രൂപതാതല ഉദ്ഘാടനം മൂലമറ്റം ബിഷപ് വയലില്‍ സ്കൂള്‍ ഓഫ് നഴ്സിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫാ. വെള്ളമരുതുങ്കല്.
ബിഷപ് വയലില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആനി കൂട്ടിയാനിയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്ത് എമ്മാനുവേല്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സി കുളമാക്കീല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ ആനി സിറിയക്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് ഐക്കരപറമ്പില്‍, ജോസ് കവിയില്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആല്‍ബര്‍ട്ട് ജോയി, സ്നേഹ സാബു എന്നിവര്‍ പ്രസംഗിച്ചു.