Kerala
സിഎംസി അമലാ പ്രൊവിന്‍സിലെ ഇഞ്ചിയാനി സെന്റ് ബര്‍ണ്ണര്‍ദീത്താ മഠാംഗമായ സിസ്റ്റർ ജരാര്‍ദ് സിഎംസി (95) നിര്യാതയായി
കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രൊവിന്‍സിലെ ഇഞ്ചിയാനി സെന്റ് ബര്‍ണ്ണര്‍ദീത്താ മഠാംഗമായ സിസ്റ്റർ ജരാര്‍ദ് സിഎംസി (95) നിര്യാതയായി . സംസ്‌കാരം (29 – 11 -2025, ശനി) ഉച്ചകഴിഞ്ഞ് 2.45ന് ഇഞ്ചിയാനി മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം 4.30ന് ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയില്‍.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. പരേത ഇഞ്ചിയാനി, മണിമല, ഉമിക്കുപ്പ, ചാമംപതാല്‍, രാജസ്ഥാനിലെ അല്‍വര്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും ഹെഡ്മിസ്ട്രസായും സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇഞ്ചിയാനി ചൂരപ്പൊയ്കയില്‍ പരേതരായ ചാക്കോ – മറിയാമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: പരേതരായ അന്നമ്മ യേശുദാസ് മടുക്കക്കുഴി (ഇഞ്ചിയാനി), തെയ്യാമ്മ ജോസഫ് മടുക്കക്കുഴി (പീരുമേട്), കാതറിന്‍ ജോര്‍ജ് മടുക്കക്കുഴി (പൊടിമറ്റം).