Kottayam
അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് – 2025 ൽ ഒന്നാം സമ്മാനം ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും 5001 രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി.
പൂഞ്ഞാർ:പ്ലാശനാല് സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് – അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് – 2025 ൽ ഒന്നാം സമ്മാനം ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും 5001 രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി.
രണ്ടാം സമ്മാനം കെ. എം തോമസ് ചേറ്റുകുളം മെമ്മോറിയൽ ട്രോഫിയും 3001 രൂപയും അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂൾ കരസ്ഥമാക്കി. പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മേള, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് .ഐ .
ബിനോയ് തോമസ് വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയറായി പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ അഗസ്റ്റിൻ സാജൻ തെരഞ്ഞെടുക്കപ്പെട്ടു. പരിപാടികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ , പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി കുര്യൻ, പി.റ്റി.എ. പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.