Kerala
ജനപഥങ്ങൾ തീർത്ത സ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി ടെൽമ പുഴക്കര നേതാക്കളോടൊപ്പം ജനങ്ങളിലേക്ക്
പാലാ :ജനപഥങ്ങൾ തീർത്ത സ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി ടെൽമ പുഴക്കര ജന നേതാക്കളോടൊപ്പം വീടുകൾ കയറിയിറങ്ങി വോട്ടുകൾ അഭ്യർത്ഥിച്ചപ്പോൾ.ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന കൺഫ്യൂഷൻ തീർന്നെന്ന് പച്ചക്കറി കടക്കാരൻ ജോസഫ് അഭിപ്രായപ്പെട്ടു .ഫ്രാൻസിസ് ജോർജ് എം പി യും , മാണി സി കാപ്പൻ എം എൽ എ യും ഒത്തുള്ള പാലാ നഗരസഭയിൽ ഇരുപതാം വാർഡായ ളാലം വാർഡിൽ വോട്ടഭ്യർത്ഥിച്ചപ്പോൾ ഉണ്ടായ ഉണർവ് നില നിർത്താനുള്ള ശ്രമത്തിലാണ് ജനാധിപത്യ ചേരി.
രാവിലെ തന്നെ വെയിലിനു ചൂട് കൂടുതലായിരുന്നെന്ന് ടെൽമയുടെയും ,നേതാക്കളുടെയും മുഖം കണ്ടപ്പോൾ മനസിലായി .എന്നിരുന്നാലും ആരും തളരുന്നില്ല .ചെന്നിയിടങ്ങളിലെല്ലാം സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത് . അതിനാൽ തന്നെ ടെൽമ ആന്റോ പുഴക്കരയ്ക്കു കടുത്ത സന്തോഷം .പുഴ നീന്തി കടക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അവർ .ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട് അതിതാവന വോട്ടുകളാണ് അവർ പ്രയോഗിക്കും .എന്നാണ് ടെൽമയ്ക്ക് റ്റെല്ലാനുള്ളത് .
കൂടെ വന്ന മാണി സി കാപ്പൻ എം എൽ എ യ്ക്കും ,ഫ്രാൻസിസ് ജോർജിനും ടെൽമയുടെ ജനകീയ ഇടപെടലുകളിൽ സംതൃപ്തി രേഖപ്പവെടുത്തി.കട്ടച്ചിറ സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപികയാണ് ടെൽമ ടീച്ചർ.പാലാ ചാവറയിലും ;ഭരണങ്ങാനം എ ആർ എസിലും അധ്യാപികയായിരുന്നു.അവിടെ നിന്നും ലഭിച്ച ശിഷ്യ സമ്പത്ത് ഇങ്ങനെയൊരു ഘട്ടത്തിൽ ഉപകാര പ്രദമാവുകയാണ്.ശിഷ്യഗണങ്ങൾ ടീച്ചറിനായി സാമൂഹ്യ മാധ്യമങ്ങളിൽ വേറിട്ട പ്രചാരണം നടത്തുന്നുണ്ട് .ബി എസ് എൻ എൽ റോഡ് ;സ്റ്റേഡിയം ജങ്ഷൻ ;കുരിശുപള്ളി ജങ്ഷൻ ;ജനറൽ ആശുപത്രി തുടങ്ങിയ ജനപഥങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ജന നേതാക്കൾക്ക് ലഭിച്ചത്.അത് കാണുമ്പോൾ ടെൽമ ടീച്ചറുടെയും മുഖത്ത് വിജയത്തിന്റെ നിശ്ചയദാർഢ്യം സ്പുരിച്ചു .