Kerala
അഴിമതി രഹിത ഭരണത്തിനായി എ എ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആം ആത്മി പാർട്ടി
പാലാ :അഴിമതി രഹിത ഭരണത്തിനായി എ എ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് നാടിൻറെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണെന്ന് എ എ പി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.എ എ പി യുടെ ജന്മ ദിനമായ ഇന്ന് പാർട്ടിക്ക് അഭിമാനകരമായ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
എ എ പി ഡൽഹിയിൽ അധികാരത്തിലെത്തിയപ്പോൾ സാധാരണക്കാരുടെ വൈദ്യുതി കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു .200 യൂണിറ്റ് വൈദ്യുതി സജന്യമാക്കി .3000 ലിറ്റർ കുടി വെള്ളം സൗജന്യമാക്കി.ഇത് വഴി സാധാരണക്കാരനാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത് .വനിതകൾക്ക് യാത്ര സൗജന്യവും ,മുഹല്ല ക്ലിനിക്കുകൾ വഴി പൊതു ജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകുക വഴി സാധാരണക്കാർക്ക് ആശ്വാസവുമായി .ഇന്ന് എ എ പി കൊണ്ട് വന്ന സൗജന്യങ്ങൾ മറ്റു സംസ്ഥാനങ്ങളും കോപ്പി അടിക്കുന്ന കാഴ്ചയും കാണാൻ സാധിക്കും.
വാർത്താ സമ്മേളനത്തിൽ AAP നിയോജകമണ്ഡലം പ്രസിഡൻ്റ് ജേക്കബ് തോപ്പിൽ, ജില്ലാ വൈസ് പ്രസിഡൻ്റ്, റോയി വെള്ളരിങ്ങാട്ട്,മുൻസിപ്പൽ വാർ
ഡ് സ്ഥാനാർത്ഥികളായ ജോയി കളരിക്കൽ, രാജു താന്നിക്കൽ, സിബി വരിക്കാനി, ബ്ളോക്ക് സ്ഥാനാർത്ഥി അഡ്വ.ജോസ് ചന്ദ്രത്തിൽ, പഞ്ചായത്ത് സ്ഥാനാ
ർത്ഥികളായ ജൂലിയസ് കണിപ്പള്ളി, ജോസഫ് ചെങ്ങനാ നിക്കൽ, ക്രിസ് ജോർജ് കണ്ണംകുളം എന്നിവർ പങ്കെടുത്തു.
പാലാ മണ്ഡലത്തിൽ 13 സ്ഥലത്ത് AAP മത്സരിക്കുന്നു.പാലാ മുൻസിപ്പാലിറ്റിയിൽ പുത്തൻപള്ളിക്കുന്ന്, കാനാട്ടുപാറ, പാലാ വാർഡുകളിലും, ളാലം ബ്ളോ
ക്ക് പഞ്ചായത്തിൽ കടനാട്, മുത്തോലി, വലവൂർ വള്ളിച്ചിറഡിവിഷനുകളിലും, ഉഴവൂർ ബ്ളോക്ക് രാമപുരം ഡിവിഷനിലും, കടനാട് പഞ്ചായത്ത് കൊടും
പിടി വാർഡ്, എലിക്കുളം പഞ്ചായത്ത് പൊതുകം വാർഡ്, കരൂർ പഞ്ചായത്ത് അല്ലാപ്പാറ വാർഡ്, രാമപുരം പഞ്ചായത്ത് മേതിരിവാർഡ്,പഴമല വാർഡ് എ
ന്നിവടങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
പൊതു ഫണ്ട് ദുർവിനിയോഗംചെയ്യാതെ അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ചു കൊണ്ട്, ജനക്ഷേമ പരിപാടികൾക്ക് മുൻതൂക്കം നൽകു
ന്ന നിലപാടുകളിലാണ് ആം ആദ്മി പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.