Kerala
പീറ്റർ ഫൌണ്ടേഷൻ മരിയൻ മെഡിക്കൽ സെന്ററിന് ഡയാലിസിസ് മെഷീനുകൾ സമർപ്പിച്ചു
പാലാ : പീറ്റർ ഫൗണ്ടഷന്റെ പത്താം വാർഷികത്തൊടാനുബന്ധിച്ചു സൗജന്യ ഡയാലിസിസ് ലഭ്യമാക്കുവാൻ ചിക്കാഗോയിലെ നൈൽസ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിന് രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ സമർപ്പിച്ചു. മരിയൻ ആശുപത്രിയുടെ സഹകരണത്തോടെ നിർദ്ധന വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുവാൻ കഴിഞ്ഞ വർഷം നാല് യന്ത്രങ്ങൾ നൽകിയിരുന്നു. ഡയാലിസിസിന് ആവശ്യമുള്ള കിറ്റും ഇതോടൊപ്പം വിതരണം ചെയ്തു.
വൃക്കരോഗം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ആരംഭ ത്തിലെ കണ്ടു പുടിച്ചു തടയുക എന്ന ലക്ഷ്യത്തോടെ റീനൽ കാർഡിയോ മെറ്റാ ബോളിക് സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തുവാനുള്ള മൊബൈൽ ലാബിന്റെ ധാരണപത്ര വും തൃശ്ശൂർ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ ഫാ. ജോയ് കുത്തൂരിന് കൈമാറി. അമേരിക്കയിലെ കെയർ & ഷെയർ ചാരിറ്റബിൾ സൊസൈറ്റി, ചെമ്പ്ലാവിൽ ഫൌണ്ടേഷൻ, എന്നിവയുടെ സഹകരണത്തോടെ യാണ് മൊബൈൽ ലാബ് പദ്ധതി നടപ്പിലാക്കുന്നത്.
ആശുപത്രി അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ പദ്ധതികളുടെ ഉത്ഘാടനവും മെഷീനുകളുടെ വെഞ്ചിരിപ്പും പാലാ രൂപത വികാരി ജന റാൾ റവ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. മരിയൻ അഡ്മിനിസ്ട്രേറ്റർ സി സ്റ്റർ ലിൻസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഫൌണ്ടേഷൻ ചെയർമാൻ ഷിബു പീറ്റർ പദ്ധതിക ളെക്കുറിച്ചു വിശദീകരിച്ചു. തോമസ് പീറ്റർ വെട്ടുകല്ലേൽ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ സുപ്രണ്ട് ഡോ. മാത്യു തോമസ്, ചീഫ് കൺ സൽട്ടണ്ട് പീടിയാട്രിഷൻ ഡോ. അലക്സ് മാണി,
കൺസൾട്ടന്റ് നെ ഫ്റോളജിസ്റ് ഡോ. രാമകൃഷ്ണൻ, ഹോസ്പിറ്റൽ ചാപ്ലിൻ റവ. ഡോ. ജോർജ് ഞാറകുന്നേൽ, ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി വികാരി റവ. ഫാ. ജോർജ് പുതുപ്പറമ്പിൽ, ദീപു പീറ്റർ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, ശാന്തിഭവൻ ചെയർമാൻ ഫാ ജോയ് കുത്തൂർ, ഡോ. റിഷി സുമൻ, സിസ്റ്റർ അൽഫോൻസാ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.