Kerala
രാമപുരത്ത് യു ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടത് വരണാധികാരി തള്ളി
പാലാ :രാമപുരം പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രി ക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് പ്രവർത്തകർ നൽകിയ പരാതി മതിയായ കരണമില്ലാത്തതിനാൽ വരണാധികാരി തള്ളി .രാമപുരം പഞ്ചായത്തിലെ അമനകര വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ജോസ് തോമസിന്റെ പത്രികയാണ് തള്ളണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടത് .
യു ഡി എഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിന് എം വി ഡി പിഴ ചുമത്തിയത് അടച്ചില്ല എന്ന കാരണം ചൂണ്ടി കാട്ടിയാണ് നാമ നിർദ്ദേശ പത്രിക തള്ളണമെന്ന് എൽ ഡി എഫ് ചൂണ്ടി കാട്ടിയതു .എന്നാൽ ഇക്കാര്യം നാമ നിർദ്ദേശ പത്രിക തള്ളാൻ മതിയായ കാരണമല്ല എന്ന് പറഞ്ഞു വാരണാധികാരി തള്ളി കളയുകയായിരുന്നു .
ഇതോടെ യു ഡി എഫ് മുന്നോട്ട് വച്ച ആശയ പോരാട്ടത്തെ കുറുക്കു വഴിക്കുള്ള നിയമം കൊണ്ട് മ\റി കടക്കാനുള്ള കുല്സിത ശ്രമമാണ് തകർന്നതെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു .