Kerala

അച്ചായൻ ഗോൾഡിന്റെ മണർകാട് ശാഖാ ഉദ്‌ഘാടന വേദിയിൽ താരമായത് ടോണി വർക്കിച്ചൻ

Posted on

പാലാ :മഴ മാറി നിന്ന സായം സന്ധ്യയിൽ മണർകാടിന്റെ മണ്ണിൽ പുതിയൊരു സംരഭത്തിന് മിഴി തുറന്നു .അച്ചായൻ ഗോൾഡിന്റെ മണർകാട് ശാഖാ ഉദ്‌ഘാടനത്തിനു ജനങ്ങൾ ഒഴുകി എത്തിയപ്പോൾ സാം ഘടകരുടെയും മനം നിറഞ്ഞു.

സിനിമാ നടി  ഭാവനയ്‌ക്കൊപ്പം അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചാനും എത്തിയപ്പോൾ ജനങ്ങൾ ആഹ്ദാളാരവം മുഴക്കി.ടോണി വർക്കിച്ചൻ കൈവീശി പ്രത്യഭിവാദ്യം അർപ്പിച്ചപ്പോൾ ജനങ്ങളും അഭിവാദ്യം ചെയ്തു .പ്രായമായവർ പോലും ഞങ്ങളുടെ അച്ചായൻ എന്ന് പറഞ്ഞു കൈകൊടുക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു .

ഒരു പതിറ്റാണ്ടായി ജന മനസുകളിൽ കുടിയേറുന്ന ശക്തിയാണ് ടോണി അച്ചായൻ .ജന മനസുകളിൽ ആഴങ്ങളിൽ ഇറങ്ങി ചെല്ലാൻ ടോണി വർക്കിച്ചൻ കാണിക്കുന്ന ആത്മാർത്ഥത മറ്റൊരു സംരഭകരിലും കാണാൻ സാധിക്കില്ല .പാവങ്ങൾക്ക് വീടിന്റെ രൂപത്തിലും ,പതിതർക്കു ഭക്ഷണത്തിന്റെ രൂപത്തിലും ;ഒക്കെ ദൈവത്തിന്റെ മുഖമായി ടോണി വർക്കിച്ചൻ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ ജനങ്ങൾ അവരുടെ സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണ് മണർകാട് കണ്ടത് .

വിശക്കുന്നവനു അപ്പത്തിന്റെ രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നു എന്ന ബൈബിൾ വാക്ക് അന്വർഥമാക്കി കൊണ്ട് ദിവസവും 400 പേർക്ക് കോട്ടയത്ത് ഭക്ഷണം നൽകുന്നുണ്ട് അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.സാധുക്കൾക്കുള്ള വസ്ത്ര വിതരണവും ,തൊഴിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉപകരണങ്ങൾ നൽകിയും അച്ചായന്റെ കാരുണ്യമഴ പെയ്തിറങ്ങുമ്പോൾ ജനങ്ങളും പറയുന്നു .ഇനിയും ഉയരട്ടെ ഈ അച്ചായൻ ഗോൾഡ്  ..ഏറെ ഉയരട്ടെ ടോണി വർക്കിച്ചൻ.അച്ചായൻ ഗോൾഡ് മണർകാട് ശാഖാ ഉദ്‌ഘാടനത്തിൽ സിനിമ നടി  ഭാവനയ്ക്ക് ലഭിച്ച സ്നേഹ വാത്സല്യങ്ങളെക്കാൾ ജനങ്ങളുടെ വാത്സല്യം ടോണി വർക്കിച്ചന് ലഭിച്ചത് കാരുണ്യത്തിനു ലഭിച്ച ഐക്യദാർഢ്യമാണെന്നു അച്ചായൻ ഗോൾഡ് മാനേജർ ഷിനിൽ കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version