Kottayam
മുന്‍ വാഴൂര്‍ എം.എല്‍.എ പരേതനായ എം.കെ.ജോസഫിൻ്റെ സഹോദരൻ, എം.കെ മാത്യു മൂന്ന് പീടികയിൽ നിര്യാതനായി
തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ്(മാണി) മുതിര്‍ന്ന നേതാവും പെരുമ്പടവ് ബി.വി.ജെ.എം.ഹൈസ്‌ക്കൂല്‍ മുന്‍ ഹെഡ്മാസ്റ്ററുമായ എം.കെ.മാത്യു മൂന്നുപീടിക(85)നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കുത്തുകല്ലുങ്കല്‍ (മണിമല). മക്കള്‍: പ്രകാശ്, ആശ, ജോസ്, അലക്‌സ്. മരുമക്കള്‍: ജോജി കൊച്ചുകരോട്ട്, മാര്‍ട്ടിന്‍ റാപ്പുഴ, ജെസി ആലക്കല്‍, മിനി. മൃതദേഹം നാളെ രാവിലെ 9.30 മുതല്‍ പാലകുളങ്ങരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാര കര്‍മ്മങ്ങള്‍ 24 ന് തിങ്കളാഴ്ച്ച രാവിലെ 9.30 ന് പാലകുളങ്ങരയിലെ ഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടക്കും. പരേതന്‍ ചിറക്കടവ് മാര്‍ അപ്രേം യു.പി.സ്‌ക്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍,
സി.വൈ.എം.എ പ്രസിഡന്റ്, കെ.ടി.യു.സി സംസ്ഥാന സെക്രട്ടെറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ വാഴൂര്‍ എം.എല്‍.എ പരേതനായ എം.കെ.ജോസഫ് സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍-സിസ്റ്റര്‍ ലിറ്റില്‍ ട്രീസ എസ്.എ.ബി.എസ്, ബ്രിജിറ്റ് ഫിലോ, സിറിയക് തോമസ്, പരേതരായ മറി.ക്കുട്ടി, അന്നമ്മ, സിസ്റ്റര്‍ മൗറേലിയ എസ്.എ.ബി.എസ്.