Kottayam
പാലാ നഗരസഭാ പന്ത്രണ്ടാം വാർഡിൽ ടോണി തൈപ്പറമ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
പാലാ :പാലാ നഗരസഭാ പന്ത്രണ്ടാം വാർഡിൽ ടോണി തൈപ്പറമ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് ടോണി തൈപ്പറമ്പിൽ ഷോജി ഗോപി യോടൊപ്പം വന്നു നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.
യു ഡി എഫിൽ ആദ്യമേ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടന്ന സീറ്റാണ് വാർഡ് 12 ചെത്തിമറ്റം .ഐ എൻ ടി യു സി യുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ ടോണി തൈപ്പറമ്പിൽ ഒട്ടേറെ സേവന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് .കൊറോണാ കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തബനങ്ങൾ മാതൃകാ പരമായിരുന്നെന്നു ഇന്നും പല ആൾക്കാരും ഓർത്ത് എടുക്കുന്നു .
ഇന്നും നാമ നിർദ്ദേശ പത്രിക പൂരിപ്പിക്കുവാൻ ഒട്ടേറെ യു ഡി എഫ് സ്ഥാനാർത്ഥികളെ സഹായിച്ചു കൊണ്ട് മുൻസിപ്പൽ ആഫീസിന്റെ പരിസരത്തുണ്ടായിരുന്നു .കെ ടി യു സി യിൽ നിന്നും വന്ന കെ കെ ദിവാകരനെ സ്വീകരിക്കുന്നതിനും ,നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനും ടോണി തൈപ്പറമ്പിൽ മുന്നിൽ തന്നെയുണ്ടായിരുന്നു ;