Kerala
സിനിമാ നടനെന്ന നിലയിൽ സുരേഷ് ഗോപിയുടെ പിന്തുണ ബിജു പുളിക്കക്കണ്ടത്തിനു ഉണ്ടാവും ,പക്ഷെ ബിജെപി യുടെ മന്ത്രി എന്ന നിലയിൽ പിന്തുണ ഉണ്ടാവില്ലെന്ന് ബിനീഷ് ചൂണ്ടച്ചേരി
പാലാ :സിനിമാ നടനെന്ന നിലയിൽ സുരേഷ് ഗോപിയുടെ പിന്തുണ ബിജു പുളിക്കക്കണ്ടത്തിനു ഉണ്ടാവും ,പക്ഷെ ബിജെപി യുടെ മന്ത്രി എന്ന നിലയിൽ പിന്തുണ ഉണ്ടാവില്ലെന്ന് ബിനീഷ് ചൂണ്ടച്ചേരി അഭിപ്രായപ്പെട്ടു .
പാലാ നഗരസഭയിൽ പതിമൂന്നാം വാർഡായ മുരിക്കമ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹായിയായ ബിജു പുളിക്കക്കണ്ടം തന്റെ സ്ഥാനാര്ഥിത്വത്തിനു സുരേഷ് ഗോപിയുടെ മൗന അനുവാദമുണ്ടെന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ് ബിനീഷ് ചൂണ്ടച്ചേരി.
ബിജെപി പാലായിൽ എട്ട് സ്ഥാനാർത്ഥികളെ മത്സരത്തിനിരക്കിയിട്ടുണ്ടെന്നും അവരെല്ലാം വിജയിക്കുന്ന സ്ഥാനാര്ഥിയാണെന്നും ബിനീഷ് ചൂണ്ടച്ചേരി ചൂണ്ടിക്കാട്ടി .നാമ നിർദ്ദേശം സമർപ്പിക്കാൻ ബിനീഷ് ചൂണ്ടചേരി.മനോജ് മാഞ്ചേരി ;വേണു വേങ്ങക്കൽ ;ഹരി ഉണ്ണിപ്പള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു .