Kottayam
പുളിക്കക്കണ്ടം മേഖലകളിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നു
പാലാ :പാലാ നഗരസഭയിലെ പുളിക്കക്കണ്ടം മേഖലയിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തുവാൻ തീരുമാനിച്ചു .നഗരസഭയിലെ 13 മുരിക്കുമ്പുഴ .14 പരിപ്പിൽ കടവ് ;15 പാലം പുരയിടം എന്നീ വാർഡുകളാണ് പുളിക്കക്കണ്ടം മേഖലകളായി നിരീക്ഷകർ കരുതുന്നത്.എന്നാൽ പത്തൊൻപതാം വാർഡും പുളിക്കക്കണ്ടം മേഖലയാണെന്നും സംസാരമുണ്ട് .
പതിമൂന്നിൽ സ്വതന്ത്രനായി മത്സരിക്കുന്ന ബിജു പുളിക്കക്കണ്ടം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൗന അനുവാദത്തോടെയാണ് മത്സരിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിക്കുകയാണ് ബിജെപി പാലാ നേതൃത്വം .അവിടെയും ഞങ്ങൾക്ക് സ്ഥാനാർത്ഥികൾ ഉണ്ടെന്നു ബിജെപി നേതാക്കൾ പറഞ്ഞു .
ഇന്ന് രാവിലെ തന്നെ പ്രകടനത്തോടെ ബിജെപി സ്ഥാനാർത്ഥികൾ എത്തി നമ നിർദ്ദേശ പത്രിക സമർപ്പിക്കും .