Kerala
60 വർഷമായി പ്രവർത്തിക്കുന്ന കരൂർ പോസ്റ്റ്ആഫീസ് മാറ്റാൻ നീക്കം :സമര ചങ്ങല ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി 20 ട്വന്റി
പാലാ :കരൂർ :കഴിഞ്ഞ 60 വർഷമായി സുത്യർഹ നിലയിൽ പ്രവർത്തിച്ചു വരുന്ന കരൂർ പോസ്റ്റ് ആഫീസ് അവിടെ നിന്നും മാറ്റാൻ നീക്കം നടക്കുന്നു .കരൂർ പള്ളിയുടെ കെട്ടിടത്തിൽ വാടകയില്ലാതെ പ്രവർത്തിച്ചു വരവെയാണ് ചില കുൽസിത കേന്ദ്രങ്ങളുടെ ശ്രമം മൂലം ഇപ്പോൾ പറിച്ചു മാറ്റുവാൻ ശ്രമം നടക്കുന്നത് .
ജനങ്ങളുടെ ഏക ആശ്രയമായ കരൂർ പോസ്റ്റ് ആഫീസ് മാറ്റാനുള്ള നടപടി കാരൂരിലെ ജനങ്ങളോടുള്ളക് വെല്ലുവിളിയാണെന്നും ;ജനാധിപത്യ രഹിതമായ ഈ കാടൻ നയം തിരുത്തിയില്ലെങ്കിൽ തുടർച്ചയായ സമര ചങ്ങല സമര പരിപാടികളുമായി 20 ട്വന്റി രംഗത്തെത്തുമെന്നും ബെന്നി വെള്ളരിങ്ങാട്ട് ;ജയകുമാർ കാരമുള്ളിൽ എന്നിവർ എന്നിവർ അഭിപ്രായപ്പെട്ടു.