Kerala

പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ ;പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ല

Posted on

തിരുവനന്തപുരം: കേരളഭാഗ്യക്കുറിയുടെ പൂജാബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 ന് ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് അറിയിച്ചു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10പേർക്ക് (ഓരോ പരമ്പരയിലും 2വീതം).നാലാം സമ്മാനമായി 3ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടുലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും.കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ആകെ 332130 സമ്മാനങ്ങളാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version