Kerala

പാലാ വാർഡിൽ മായാ രാഹുൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുമെന്ന് സൂചന

Posted on

പാലാ :പാലായങ്കം 19:വാർഡിൽ നിലവിലെ കൗൺസിലറായ മായാ രാഹുൽ വിമത സ്ഥാനാർത്ഥിയായി രംഗത്ത് വരുമെന്ന് സൂചന .ഔദ്യോഗിക സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ പ്രൊഫസർ സതീഷ് ചൊള്ളാനി  വരുമെന്ന പ്രഖ്യാപനം വരാനിരിക്കെ മായാ ഭാവന സന്ദർശനം തുടങ്ങി കഴിഞ്ഞു .

എന്നാൽ ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കേണ്ട എന്ന കെ പി സി സി തീരുമാനം അംഗീകരിക്കണമെന്നും ;പകരം ചൊള്ളാനി മത്സരിച്ച പതിനെട്ടാം വാർഡായ മുക്കാളിക്കുന്നു നൽകാമെന്നും ,ഭരണം ലഭിച്ചാൽ രണ്ടു വര്ഷം ചെയർപേഴ്‌സൺ ആക്കാമെന്നും നേതൃത്വം ഉറപ്പു നൽകിയെന്നുമാണ് അറിയാൻ കഴിഞ്ഞത് .

അതേസമയം പാലാ വാർഡിൽ മായാ രാഹുൽ ,സതീഷ് ചൊള്ളാനി ;ബിന്നിച്ചൻ തുടങ്ങിയവർ നമ നിർദ്ദേശ പത്രികകൾ നൽകാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട് .എ എ പി യുടെ ജോയി കളരിക്കലും ഈ വാർഡിൽ മത്സരിക്കുമ്പോൾ മത്സരം സങ്കീര്ണമാവുകയാണ് .പാലായിലെ ഏറ്റവും ശ്രദ്ധേയ മത്സരവും ഇതായിരിക്കും .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version