Kerala
പാലായുടെ പ്രതികരണശേഷിയുടെ പ്രതീകം പി പോത്തന് പാലാ വിട നൽകി
പാലായുടെ പ്രതികരണ ശേഷിയുടെ പ്രതീകമായ പി പോത്തന് പാലാ വിട നൽകി.ഇന്ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രുഷകൾ ആരംഭിച്ചു .പി പോത്തനെ ഒരു നോക്ക് കാണുവാൻ വൻ ജന സഞ്ചയമാണ് പാലാ കത്തീഡ്രൽ പള്ളിയിൽ എത്തി ചേർന്നത് .പ്രാർത്ഥനാ ശുശ്രുഷകൾക്ക് കത്തീഡ്രൽ പള്ളി വികാരി വെരി റവ ഡോക്ട്ടർ ഫാദർ ജോസ് കാക്കല്ലിൽ നേതൃത്വം നൽകി .
മുൻ നഗരപിതാവ് തോമസ് പീറ്റർ ;മുൻ കൗൺസിലർമാരായ പ്രൊഫസർ സതീഷ് ചൊള്ളാനി ;ലിസിക്കുട്ടി മാത്യു ;ആനി ബിജോയി തുടങ്ങിയവരും തോമസ്കുട്ടി നെച്ചിക്കാട്ട് ;ടോണി തൈപ്പറമ്പിൽ ;ബേബി വെള്ളിയെപ്പള്ളിൽ ;ജോയി കളരിക്കൽ .ബേബി ഉഴുത്തുവാൽ;ഐജു മേച്ചിറാത്ത് ;ജോയി മഠത്തിൽ ;റോണി വർഗീസ് ;പാലാത്ത് അച്ചൻ എന്നിവർ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു.
അവസാന കാലഘട്ടങ്ങളിൽ പോലും പാലാ മിനി സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ സർക്കാർ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു.സ്വന്തമായി പത്ത് പൈസ ഉണ്ടാക്കാമല്ലോ എന്നായിരുന്നു പോത്തൻ ചേട്ടൻ അതിനു നിഷ്കളങ്ക ചിരിയോടെ മറുപടി പറഞ്ഞത് .ഏറ്റവും അവസാനം നടന്ന കിഴതടിയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും പി പോത്തൻ മത്സരിച്ചിരുന്നു .
നോമിനേഷൻ കൊടുത്തപ്പോൾ മുതൽ പിൻവലിക്കണമെന്ന ഭീഷണി ചില രാഷ്ട്രീയ കക്ഷികൾ മുഴക്കിയിരുന്നു .അവർ നേരിട്ട് ചെന്ന് പി പോത്തൻ ഇരിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഭാഗത്തെത്തി പറഞ്ഞു.നോമിനേഷൻ കൊടുത്തതൊക്കെ കൊള്ളാം പക്ഷെ തെരെഞ്ഞെടുപ്പ് ദിവസം ആ ഭാഗത്തേക്ക് വന്നേക്കരുത്.പക്ഷെ പോത്തൻ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ പൊന്നു സഖാവെ ഞാനും ഈ നാട്ടിലൊക്കെ ജനിച്ചു വളർന്നതല്ലേ എന്നെ വിട്ട് പിടി .അതായിരുന്നു പാലായുടെ നിഷ്കളങ്കനായ പോത്തൻ ചേട്ടൻ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ