Kottayam
കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ മുൻ സിപിഐ ജനപ്രതിനിധി ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി
മുണ്ടക്കയം:കൈക്കൂലി വാങ്ങിയതിന് ഇടുക്കി കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആയിരിക്കെ വിജിലൻസ് പിടിയിലായ മുൻ സിപിഐ ജനപ്രതിനിധി കെ.എൽ ദാനിയൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി ആയി തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആയി കൊക്കയാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വടക്കെ മലയിൽ ജനവിധി തേടുന്നു,
യുവ കർഷകൻ ആയ മാർട്ടിൻ കുര്യൻ എന്നയാളോട് പടുതാക്കുളം നിർമിക്കാൻ ശുപാർശ ചെയ്യാൻ 10000 രൂപ കൈകൂലി വാങ്ങിയ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടുന്ന കെ.എൽ ദാനിയേലിനെസിപിഐ പുറത്താക്കിയിരുന്നു ഇതേതുടർന്നു വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപെട്ട ഇദേഹം ഇത്തവണ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.