Kerala
കരൂർ പഞ്ചായത്തിലെ സീറ്റ് ചർച്ച അലസി പിരിഞ്ഞു: സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നു
പാലാ: കരൂർ പഞ്ചായത്തിലെ സീറ്റ് ചർച്ച അലസിപിരിഞ്ഞു. അഞ്ച് പ്രാവശ്യം ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. അതു കൊണ്ട് തന്നെ ഒറ്റയ്ക്ക് 8 വാർഡുകളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾക്ക് സി .പി.ഐനിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഴ് ജനറൽ സീറ്റിൽ ഒരു ജനറൽ സീറ്റ് വേണമെന്ന നിലപാടിലാണ് സി.പി.ഐ.എന്നാൽ ഒരു ഹരിജൻ സംവരണ വാർഡും ,ഒരു വനിതാ വാർഡും മാത്രമെ തരാൻ പറ്റൂ എന്ന നിലപാട് ആണ് സി.പി ഐ എമ്മിൻ്റെത്.എന്നാൽ സി.പിഐ ക്കിത് സ്വീകാര്യമായിട്ടില്ല.
രണ്ട് വാർഡുകൾ കൂടിയിട്ടും കൂടിയ വാർഡുകൾ സി.പി.എമ്മും ,കേരളാ കോൺഗ്രസ് എമ്മും വീതിച്ചെടുക്കുകയാണുണ്ടായതെന്ന് സി.പി.ഐ പറയുന്നു. ഒരു വേള സി.പി.ഐക്ക് ഓട്ടോ റിക്ഷായിൽ കൊള്ളുവാനുള്ള ആളെ സി.പി.ഐക്ക് ഉള്ളൂ കരൂർ പഞ്ചായത്തിൽ ഉള്ളൂവെന്നും സി.പി.എം പരിഹസിച്ചിരുന്നു.
എന്നാൽ സി.പി.ഐ പറയുന്നത് വേറൊന്നാണ്. ഇന്ന് നടന്ന ബീഹാർ തെരെഞ്ഞെടുപ്പ് ഫലം ഒന്ന് നോക്കിയിട്ട് മാത്രം സി.പി.ഐയെ സി.പി.ഐ (എം) വിമർശിച്ചാൽ മതിയെന്നാണ് .ഞങ്ങൾ ചെറിയ കക്ഷി തന്നെ പക്ഷെ ബീഹാറിൽ ഓട്ടോ റിക്ഷായിൽ കൊള്ളാനുള്ള ആൾ ആർക്കാണുള്ളതെന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ,അത് മധ്യപ്രദേശ് ,ഡൽഹി ,ഹരിയാന ,ത്സാർഖണ്ഡ് തുടങ്ങിയയിടങ്ങളിൽ പ്രസക്തമാണെന്നും സി.പി.ഐ കേന്ദ്രങ്ങൾ പറയുന്നു. ഒരു കാലത്ത് സി.പി.ഐ (എം) ൻ്റെ കുത്തകയായിരുന്ന പശ്ചിമ ബംഗാളും ,ത്രിപുരയും പശു നക്കിയ കലം പോലെ ആയത് സി.പി.എം ൻ്റെ ധാർഷ്ട്യം എന്നത് ഒന്ന് കൊണ്ട് മാത്രമാണെന്നും സി.പി.ഐ കേന്ദ്രങ്ങൾ കുറ്റപ്പെടുത്തി.