Kottayam
സ്നേഹമെന്നത് എന്താണ്: സ്നേഹതീരം ഹൃസ്വ ചിത്രം പാലായിൽ പൂർത്തിയായി
പാലാ:സ്നേഹമെന്നത് ഒരു വാക്കിൽ തീർക്കാനുള്ളതല്ല അല്ലെങ്കിൽ ശകാരത്തിൽ തീർക്കാനുള്ളതല്ല. പ്രശസ്ത കലാകാരൻ വിമൽ ഇടുക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന സ്നേഹതീരം എന്ന ഹൃസ്വചിത്രം ഇന്നലെ പാലായിൽ ഷൂട്ടിംഗ് പൂർത്തിയായി ലഹരിയ്ക്കെതിരെ എക്സൈസ് വിഭാഗം നിർമ്മിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ വിമൽ ഇടുക്കി തന്നെ പ്രധാന വേഷം ചെയ്യുന്നു.
ഈ ഹൃസ്വ ചിത്രത്തിൽ കാർത്തിക പറവൂർ. സ്മിത ഇടുക്കി’ വിജയൻ ചിറ്റടി, പ്രശാന്ത് പാലാ, സാംജി പഴേപറമ്പിൽ പയസ് തിക്കോയി ,കെ.കെ ദിവാകരൻ നായർ. റോയി ഇടുക്കി, എമിൽ മൻജേഷ്, ജോമോൻമൻജേഷ് തുടങ്ങിയവർ അഭിനയിച്ചു. ക്യാമറ’ കുമാർ എരുമേലി. സങ്കേതിക സഹായംസിജി ജോസ്, കലാസംവിധാനം ഈസി വള്ളിച്ചിറ.