Kottayam

ആശാ സമരത്തിലെ തീപ്പൊരി ജിതിക, ബെറ്റിക്കെതിരെ ഒന്നാം വാർഡിൽ മത്സരിക്കും

Posted on

പാലാ: പാലായങ്കം: 18-കേരളാ കോൺഗ്രസ് കുടുംബത്തിലെ തന്നെ അംഗത്തെ അടർത്തിയെടുത്ത് പാലായിൽകോൺഗ്രസിൻ്റെ പൂഴികടകൻ.ഒന്നാം വാർഡിൽ കേരളാ കോൺഗ്രസ് എം ൻ്റ ബെറ്റി ഷാജുവിനെതിരെ കോൺഗ്രസ് കണ്ടെത്തിയത് കേരളാ കോൺഗ്രസ് എം കുടുംബത്തിലെ തന്നെ അംഗത്തെയെന്നതും മത്സരത്തിൻ്റെ ചൂട് വർദ്ധിപ്പിക്കും.

ആശാ സമരത്തിൽ സമര മുഖത്തെ ത്രസിക്കുന്ന പോരാളിയായിരുന്നു നാല് കുട്ടികളുടെ അമ്മയായ ജിതിക .സമര മുഖത്തെ ഈ തീപ്പൊരിയെ ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും എൽ.ഡി.എഫ് പയറ്റിയിരുന്നെങ്കിലും ജിതികയുടെ ധൈര്യം അവരെ പോലും അത്ഭുതപ്പെടുത്തി.

സമരം നിർത്തിയിട്ടും ജിതികയെ മാത്രം ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ സമ്മതിച്ചിട്ടില്ല. വീണയെ വിമർശിച്ചതിനാൽ വീണയെ കണ്ടിട്ട് ജോലിയിൽ കയറിയാൽ മതിയെന്നാണ് ഭരണകക്ഷിയുടെ തിട്ടൂരം .എന്നാൽ വീണയെ കണ്ട് കേഴുന്നതിന് ജിതിക തയ്യാറല്ല.

കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ജിതികയെ ശ്രദ്ധേയ ആക്കിയത്. ആശാ സമരം കഴിഞ്ഞ് ഭീഷണി സന്ദേശങ്ങൾ വന്നെങ്കിലും നീ പാലായിൽ വാടി എന്ന് സന്ദേശം വന്നപ്പോൾ ഞാൻ ഇപ്പോൾ കെ.എസ്.ആർ.ടി.സി യിൽ പാലായ്ക്ക് വരുന്നു. രാത്രിയോടെ പാലാ സ്റ്റാൻഡിൽ എത്തിചേരം എന്ന് മറുപടി കൊടുത്താണ് ജിതിക ഭീഷണി കാരനെ നേരിട്ടത്.

കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി നെച്ചിക്കാട്ടിൽ ,അഡ്വ: ചാക്കോ തോമസ് ,അഡ്വ: ആർ മനോജ് ,ഷോജി ഗോപി ,കൗൺസിലർ മായാ രാഹുൽ ,രാഹുൽ പി.എൻ.ആർ ,അർജുൻ സാബു ,ടോണി തൈപ്പറമ്പിൽ ,ബേബി കീപ്പുറം ,ജോമോൻ ,രജിത പ്രകാശ് ,സത്യനേശൻ തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version