Kerala
മൂന്നാം വാർഡ് സിപിഐഎം ന് നൽകി ;ഒന്നിലും രണ്ടിലും തുരുത്തേൽ ദമ്പതികൾ രണ്ടില ചിഹ്നത്തിൽ മത്സരിക്കും
പാലാ :പാലായങ്കം 17:എൽ ഡി എഫിൽ കത്തി പുകഞ്ഞു കൊണ്ടിരുന്ന സീറ്റ് തർക്കം പാതി പരിഹൃതമായി .രണ്ടാം വാർഡിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു വീട് കയറ്റം നടത്തിയ ഷാജു തുരുത്തേലിനെ എൽ ഡി എഫ് യോഗത്തിൽ സിപിഐഎം നഖ ശിഖാന്തം വിമർശിച്ചിരുന്നു.തുരുത്തൻ മുന്നണി മര്യാദ ലംഘിച്ചുവോട്ടു പിടുത്തം തുടങ്ങിയെന്നും ഇപ്പോൾ മൂന്നു തവണ വീട് കയറിയെന്നും ഇനി സ്ലിപ്പ് മാത്രം കൊടുത്താൽ മതിയെന്നും സിപിഐഎം കേന്ദ്രങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു .
എന്നാൽ തുരുത്തേൽ ദമ്പതികൾ ഇതൊന്നും കാര്യമാക്കാതെ വീട് കയറ്റം തുടർന്നു.അവർ യു ഡി എഫുമായി അടുക്കുന്നു എന്ന് വിവരം ലഭിച്ചപ്പോൾ എൽ ഡി എഫും മാറി ചിന്തിക്കുവാൻ തുടങ്ങി .ഇത്തവണ യു ഡി എഫ് രണ്ടും കൽപ്പിച്ചാണ് നിൽപ്പ്.തുരുത്തേൽ ദമ്പതികൾ യു ഡി എഫിൽ പോയാലും വിജയിക്കുമെന്നാണ് അവർക്കു കിട്ടിയ വിവരം .തുരുത്തേൽ ദമ്പതികൾ രാവിലെ മുതൽ ജന സമ്പർഗ പരിപാടിയിലാണ്.ഇതാണ് എൽ ഡി എഫിനെ ഭയപ്പെടുത്തുന്നത് ,ഈയിടെ സ്റ്റേഡിയത്തിൽ നടക്കാൻ വരുന്ന ഒന്നാം വാർഡ് കാരനായ ഒരാളോട് ചില എൽ ഡി എഫ് നേതാക്കൾ പൾസ് അറിയാനായി ചോദിച്ചു .ഒന്നിലും രണ്ടിലും ആര് ജയിക്കും ;തുരുത്തനും ;തുരുത്തിയും പാട്ടും പാടി ജയിക്കുമെന്നാണ് അയാൾ പ്രതിവചിച്ചത്.
അത് കേട്ടപ്പോൾ തള്ളി പോയത് എൽ ഡി എഫ് നേതാവിന്റെ കണ്ണായിരുന്നു .ഉടനെ പലരോടും തിരക്കിയപ്പോൾ ഏതു മുന്നണിയിൽ നിന്നാലും തുരുത്തനും ;തുരുത്തിയും ജയിക്കുമെന്നാണ് എല്ലാരും പറഞ്ഞത്.ഇതും കൂടെ കേട്ടപ്പോൾ എൽ ഡി എഫ് കാരുടെ ഉള്ളൊന്നു കാളി.ഉടനെ തോമസ് പീറ്ററിന്റെ മൂന്നാം വാർഡ് സിപിഎം നു നൽകുവാൻ കരുക്കൾ നീക്കുകയായിരുന്നു .രണ്ടാം വാർഡ് സിപിഎം ന്റേതാണ് .അത് വിട്ടു നൽകുമ്പോൾ കേരളാ കോൺഗ്രസിന്റെ മൂന്നാം വാർഡ് തങ്ങൾക്കു ലഭിച്ചെ തീരൂ എന്ന സിപിഐഎം നിർദ്ദേശം കേരളാ കോൺഗ്രസ് എം അംഗീകരിക്കുകയായിരുന്നു .ഭരണം പോകുന്ന കാര്യമോർത്തപ്പോൾ അവരും സമ്മതിച്ചു .എന്നാൽ അടുത്ത തവണ തോമസ് പീറ്ററിന് മൂന്നാം വാർഡ് വിട്ടു നൽകുമെന്ന ധാരണയിലാണ് ഈ വച്ച് മാറ്റം ക്രമീകരിച്ചിരിക്കുന്നത് .ജോസിൻ ബിനോയാണ് സിപിഐഎം നുവേണ്ടി മൂന്നാം വാർഡിൽ മത്സരിക്കുന്നത് .എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ ചെയർപേഴ്‌സനും ഇവർ തന്നെയാകാനാണ് സാധ്യത.
അങ്ങനെ തുരുത്തേൽ ദമ്പതികളുടെ കടും പിടുത്തം വിജയിച്ചിരിക്കുകയാണ് .രാവിലെ മുതലുള്ള ദമ്പതികളുടെ ജന സമ്പർഗ പരിപാടി ഇവരുടെ ജന പിന്തുണയുടെ തെളിവായിരുന്നു .പൊതിച്ചോറും കെട്ടി രണ്ടു പേരും വോട്ട് അഭ്യർത്ഥനയുമായി ഇറങ്ങുകയായിരുന്നു . ഇത് രണ്ടു മുന്നണികളെയും ഭയപ്പെടുത്തിയിരുന്നു .ബിജെപി ;20 ട്വന്റി തുടങ്ങിയവരും ഇവരുമായി ബന്ധപ്പെട്ടിരുന്നു .നാലാം മുന്നണി വന്നാലും അവരുമായി ചർച്ച നടത്താമെന്നാണ് തുരുത്തേൽ ദമ്പതികളുടെ നിലപാട് . യു ഡി എഫ് മുനിസിപ്പാലിറ്റിയുടെ മുൻപിൽ സമരം ചെയ്യുമ്പോൾ അവരുടെ സമര മുഖം സന്ദർശിച്ച് ചിരിച്ചു കാണിച്ച് ; എൽ ഡി എഫിനെ ഭയപ്പെടുത്തുന്നതും; തുരുത്തന്റെ തന്ത്രമായിരുന്നു .മുഷിഞ്ഞു സംസാരിക്കുന്നവരോട് തുരുത്തൻ കർശനമായും പറഞ്ഞു ഫോയി ഫണി നോക്ക്…ഹല്ല പിന്നെ …
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ